മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നവിമുംബൈയിൽ നെരൂളിലുള്ള ഭൂമി വിൽക്കാൻ ശ്രമം. ഇതുവഴി 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങൾ നൽകാൻ സിങ്കപ്പൂർ എയർലൈൻസുമായി സഹകരിച്ചുണ്ടാക്കിയ സംയുക്തസംരംഭമായ ഐസാറ്റ്‌സിന്റെ പകുതി ഓഹരികളുമാണ് വിറ്റഴിക്കുക.
വാങ്ങുന്നവർക്ക് എയർ ഇന്ത്യ എന്ന ബ്രാൻഡ്തന്നെ തുടരാം. ലേലം സംബന്ധിച്ച പ്രാഥമിക വിവരപത്രം തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്.എയർ ഇന്ത്യയുടെ നൂറുശതമാനം ഓഹരികളും വിറ്റഴിക്കാൻ നടപടികൾ തുടങ്ങി. വാങ്ങാനുദ്ദേശിക്കുന്നവർ മാർച്ച് 17-നകം താത്പര്യപത്രം സമർപ്പിക്കണം. മഹാരാഷ്ട്ര നഗര, വ്യവസായ വികസന കോർപ്പറേഷന്റെ (സിഡ്‌കോ) സഹായത്തോടെ പരമാവധി വില ലഭ്യമാക്കി ഭൂമി വിൽക്കാനാണ് ആലോചന നടക്കുന്നത്. ഏകദേശം ഒരു ലക്ഷം ചതുരശ്രമീറ്റർ സ്ഥലമാണ് എയർഇന്ത്യയുടേതായി നവിമുംബൈയിലുള്ളത്. ഇതിന്റെ പത്തുശതമാനംമാത്രമാണ് നിലവിൽ വാണിജ്യാവശ്യങ്ങൾക്കായി വികസിപ്പിച്ചിട്ടുള്ളത്. ബാക്കി താമസസ്ഥലമാണ്.
പുതിയ വിമാനത്താവളം വരുന്ന പശ്ചാത്തലത്തിൽ നവിമുംബൈ മേഖലയിൽ വൻ വികസനപദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥലത്തിന് മികച്ച വിലലഭിക്കുമെന്ന് എയർഇന്ത്യ അധികൃതർ പ്രതീക്ഷിക്കുന്നു. നിലവിൽ ഈ സ്ഥലത്തുള്ള ഫ്ളാറ്റ് സമുച്ചയങ്ങളിലായി അഞ്ഞൂറോളം താമസക്കാരുണ്ട്. എയർഇന്ത്യ ജീവനക്കാർക്കാണ് ഇവിടെ ഫ്ളാറ്റ് കൈമാറിയിട്ടുള്ളത്. 2011-‘12ലാണ് എയർഇന്ത്യയുടെ ആസ്തികൾ വിൽക്കുന്നതിന് സർക്കാർ ശ്രമംതുടങ്ങിയത്. വർഷം 500 കോടിയുടെ ആസ്തികൾവീതം വിൽക്കാനാണ് തീരുമാനിച്ചത്. രണ്ടുവർഷംമുമ്പ് 9500 കോടി രൂപയുടെ 111 ആസ്തികൾ വിൽക്കാൻ നടപടികളായിരുന്നു. ടെൻഡർ ക്ഷണിച്ചെങ്കിലും പലതിലും അതിൽ കാണിച്ചിരുന്ന കുറഞ്ഞ തുകയ്ക്കുപോലും വാങ്ങാനാളെത്തിയില്ല. ഇതോടെ ഈ ശ്രമം പരാജയപ്പെട്ടു.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…