56-ാം വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫറായ ഐശ്വര്യ ശ്രീധർ. ഇന്ത്യൻ സ്രഷ്ടാക്കൾക്ക് ഇത് ഒരു ചരിത്ര നിമിഷം. വൈൽഡ്‌ലൈഫ്
ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് ഐശ്വര്യ ശ്രീധർ.
ഒക്ടോബർ 13 ചൊവ്വാഴ്ചയായിരുന്നു ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ വിജയിയെ പ്രഖ്യാപിച്ചത്. ലോകത്തെ 80 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻട്രികളിൽ നിന്നാണ് 23കാരിയായ ഐശ്വര്യ ശ്രീധറിന്റെ ഫോട്ടോ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ‘ലൈറ്റ്‌സ് ഓഫ് പാഷന്‍’ എന്നാണ് അവാർഡ് ലഭിച്ച ചിത്രത്തിന്റെ തലക്കെട്ട്.
മിന്നാമിനുങ്ങുകൾ കൊണ്ട് പ്രകാശിച്ച ഒരു മരത്തിന്റെ ഫോട്ടോയായിരുന്നു ഐശ്വര്യ ശ്രീധർ ക്യാമെറയിൽ പകർത്തിയത്. “ചൊവ്വാഴ്ച രാത്രി നടന്ന വെർച്വൽ അവാർഡ് ദാന ചടങ്ങിൽ എന്റെ പേര് പ്രഖ്യാപിച്ചപ്പോൾ അത് ഒരു സ്വപ്ന
സാക്ഷാത്കാരമായിരുന്നു”, ഐശ്വര്യ പറഞ്ഞു.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…