gnn24x7

വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡിൽ വിജയിച്ച ആദ്യ ഇന്ത്യൻ വനിതയായി ഐശ്വര്യ ശ്രീധർ

0
308
gnn24x7

56-ാം  വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍  പുരസ്‌കാരം നേടി മഹാരാഷ്ട്രയിലെ പൻ‌വേലിൽ  നിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫറായ ഐശ്വര്യ ശ്രീധർ.  ഇന്ത്യൻ സ്രഷ്ടാക്കൾക്ക് ഇത്  ഒരു ചരിത്ര നിമിഷം.  വൈൽഡ്‌ലൈഫ്
ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് ഐശ്വര്യ ശ്രീധർ.

ഒക്ടോബർ 13 ചൊവ്വാഴ്ചയായിരുന്നു  ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ  വിജയിയെ പ്രഖ്യാപിച്ചത്. ലോകത്തെ 80 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻ‌ട്രികളിൽ നിന്നാണ് 23കാരിയായ ഐശ്വര്യ ശ്രീധറിന്റെ ഫോട്ടോ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.  ‘ലൈറ്റ്‌സ് ഓഫ് പാഷന്‍’ എന്നാണ് അവാർഡ് ലഭിച്ച ചിത്രത്തിന്റെ തലക്കെട്ട്.

മിന്നാമിനുങ്ങുകൾ  കൊണ്ട് പ്രകാശിച്ച ഒരു മരത്തിന്റെ ഫോട്ടോയായിരുന്നു ഐശ്വര്യ ശ്രീധർ ക്യാമെറയിൽ പകർത്തിയത്. “ചൊവ്വാഴ്ച രാത്രി നടന്ന വെർച്വൽ അവാർഡ് ദാന ചടങ്ങിൽ എന്റെ പേര് പ്രഖ്യാപിച്ചപ്പോൾ അത് ഒരു സ്വപ്ന
സാക്ഷാത്കാരമായിരുന്നു”, ഐശ്വര്യ  പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here