മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തിയതിന്‍റെ ആവേശത്തില്‍ ആരാധകര്‍. ഐപിഎല്ലിൽ ഈ സീസണിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിനെ സെലക്ടര്‍മാര്‍ക്ക് പതിവുപോലെ അവഗണിക്കാൻ കഴിഞ്ഞില്ലെന്ന് ആരാധകര്‍ പറയുന്നു. 10 വര്‍ഷമായി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കുന്ന സഞ്ജുവിനെ തേടി ലോകകപ്പ് ടീമിലെ സ്ഥാനമെത്തിയത് ഇപ്പോഴാണ്.
2015 ജൂലെ 19ന് സിംബാബ്‌വെക്കെതിരെ ഇന്ത്യൻ ടി20 ടീമില്‍ അരങ്ങേറിയ സഞ്ജു പിന്നീട് പലപ്പോഴും ടീമില്‍ വന്നും പോയും ഇരുന്നെങ്കിലും 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പില്‍ കളിക്കുന്നത്. ഇതിനിടെ നടന്ന 2016, 2021, 2022 ടി20 ലോകകപ്പുകളിലും 2019, 2023 ഏകദിന ലോകകപ്പുകളിലും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.
സഞ്ജുവിനും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുംബെക്കും ലോകകപ്പ് ടീമില്‍ ഇടം നല്‍കിയതിന് സെലക്ടര്‍മാരെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ആരാധകര്‍ അഭിനന്ദിക്കുമ്പോഴും റിങ്കു സിംഗിന് 15 അംഗ ടീമില്‍ ഇടം ലഭിക്കാത്തത് ആരാധകരെ നിരാശരാക്കി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb