ബെംഗളൂരു: മാര്‍ച്ചില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ഡികെ ശിവകുമാര്‍ കര്‍ണ്ണാടകയില്‍ പാര്‍ട്ടിയെ ശക്തിപെടുത്താനുള്ള തന്ത്രങ്ങള്‍ക്കാണ് രൂപം നല്‍കുന്നത്.
രാജ്യസഭയിലേക്ക് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
മറ്റൊരു സീറ്റില്‍ ജനതാദള്‍(എസ്) സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ യും മത്സരിക്കും. അദ്ധേഹത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് വിവരം.
അതുകൊണ്ട് തന്നെ ഈ രണ്ട് സ്ഥാനാര്‍ഥികളുടേയും വിജയം കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം അഭിമാന പ്രശ്നമാണ്.
കോണ്‍ഗ്രസ്സിന്റെയും ജനതാദള്‍(എസ്സ്)ന്‍റെയും എംഎല്‍എ മാര്‍ കാല്മാറിയില്ലെങ്കില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്കും വിജയിക്കാം.
അതുകൊണ്ട് തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പോടെ വീണ്ടും ജെഡിഎസ് ബന്ധം ശക്തമാക്കുന്നതിനാണ് ഡികെ ശിവകുമാര്‍ ശ്രമിക്കുന്നത്.
പരസ്പ്പരം വിശ്വസ്ഥതയുള്ള സഖ്യ കക്ഷികളായി ഇരു പാര്‍ട്ടികളും മാറണം എന്നാണ് ഡികെ യുടെ ആഗ്രഹം.
മാത്രമല്ല, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാക്കളെ തിരികെ കൊണ്ട് വരുന്നതിനും ഡികെ ശിവകുമാര്‍ ശ്രമം നടത്തുന്നുണ്ട്.
ഇതിനായി 12 അംഗസമിതിക്കും ശിവകുമാര്‍ രൂപം നല്‍കിയിട്ടുണ്ട്.കോണ്‍ഗ്രസിലേക്ക് മടങ്ങി വരാന്‍ താല്‍പ്പര്യം ഉള്ളവരുടെ പട്ടിക തയ്യാറാക്കി, ഇവരുടെ വിവരം ശേഖരിച്ച് ഇവരുമായി ചര്‍ച്ച നടത്തുക എന്നതാണ് ഈ സമിതിയുടെ ചുമതല.
കോണ്‍ഗ്രസ്സില്‍ ചേരുന്നവര്‍ പാര്‍ട്ടിയുടെ പ്രത്യേയശാസ്ത്രവും പാര്‍ട്ടി നേതൃത്വവും അംഗീകരിക്കണം എന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കുന്നു.
വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. Ronayne's ഫ്യൂണറൽ ഹോമിൽ (75 Lower Patrick…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…