Categories: India

നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസമിലെ കേളജ് അധ്യാപകൻ അറസ്റ്റിൽ

ന്യൂഡൽഹി: ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസമിലെ കേളജ് അധ്യാപകൻ അറസ്റ്റിൽ. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഗുരുചരണ്‍ കോളജിലെ  ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ ഗുപ്തയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും വര്‍ഗീയ അതിക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലിട്ട കുറിപ്പെനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്. ഗുജറാത്ത് കലാപം തലസ്ഥാനത്ത് പുനഃരാവിഷ്‌ക്കരിക്കാനാണ് ചില വിഭാഗം ശ്രമിക്കുന്നതെന്നായിരുന്നു കുറിപ്പ്. ഇത് വിവാദമായതോടെ സെന്‍ഗുപ്ത പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

ഒരു സംഘം വിദ്യാർഥികൾ സെന്‍ഗുപ്തയുടെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ഇതേക്കുറിച്ച് പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും  അധ്യാപന്റെ ബന്ധുക്കൾ ആരോപിച്ചു.

Newsdesk

Recent Posts

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

4 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

6 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

7 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

1 day ago