ന്യൂദൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, കല്ല്യാൺ സിങ്, ഉമ ഭാരതി എന്നിവർക്കെതിരായ വിചാരണ ഈ വർഷം ആഗസ്തോടെ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. ലക്നൗ സ്പെഷ്യൽ സി.ബി.ഐ കോടതിയോടാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസിന്റെ വിചാരണയ്ക്കായി സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം മെയ് ആറിന് ലഭിച്ച കത്ത് പരിഗണിച്ച് കേസിന്റെ വിചാരണയ്ക്ക് ആഗസ്ത് 31 വരെ സമയം തരുന്നുവെന്നായിരുന്നു ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, സൂര്യകാന്ത്യ മിശ്ര എന്നിവർ പറഞ്ഞത്. വിചാരണ നടപടികൾക്ക് വീഡിയോ കോൺഫറൻസിങ്ങ് ഉൾപ്പെടെ സ്പെഷ്യൽ ജഡ്ജ് എസ്.കെ യാദവിന് എല്ലാ സ്വാതന്ത്ര്യവും നൽകിയ കോടതി ആഗ്സത് 31ന് അപ്പുറപ്പത്തേക്ക് നടപടികൾ നീങ്ങാൻ പാടില്ലെന്നും നിർദേശിച്ചു.
അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവർക്ക് പുറമെ ബി.ജെ.പി എം.പി വിനയ് കത്തിയാർ, സാദ്വി റിതംബര തുടങ്ങിയവർക്കെതിരെയും ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. 1992 ഡിസംബർ ആറിനാണ് ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നത്.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…