India

ഇനി പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധം; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവരുടെ ജനന തീയ്യതി തെളിയിക്കാൻ മറ്റൊരു രേഖയും സ്വീകാര്യമല്ലെന്നാണ് അറിയിപ്പ്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ ചട്ടം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. ഫെബ്രുവരി 24ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പാസ്‍പോർട്ട് അപേക്ഷയോടൊപ്പം ജനന തീയ്യതി തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകളുടെ കാര്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റോ 1969ലെ ജനന – മരണ രജിസ്ട്രേഷൻ നിയമം അനുസരിച്ച് അധികാരപ്പെടുത്തിയ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റോ മാത്രമായിരിക്കും പാസ്പോർട്ട് അപേക്ഷകൾക്ക് ജനന തീയ്യതി സ്ഥിരീകരിക്കുന്നതിനായി സ്വീകരിക്കുന്നത്. അതേസമയം 2023 ഒക്ടോബർ ഒന്നിന് മുമ്പ് ജനിച്ചവർക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവർക്ക് മറ്റ് രേഖകളും ജനന തീയ്യതി സ്ഥിരീകരണത്തിന് ഉപയോഗിക്കാം. അംഗീകൃത സ്കൂൾ സർട്ടിഫിക്കറ്റോ ട്രാൻസ്ഫർ സർഫിക്കറ്റോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സർവീസ് റെക്കോർഡിന്റെ എക്സ്ട്രാക്ട് തുടങ്ങിയവയൊക്കെ ജനന തീയ്യതിയ്ക്കുള്ള തെളിവായി അംഗീകരിക്കും.

വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനായി അവരുടെ സ്ഥിര മേൽവിലാസം ഇനി പാസ്പോർട്ടിന്റെ അവസാന പേജിൽ പ്രിന്‍റ് ചെയ്യില്ല. പകരം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ടിലെ ബാർകോഡ് സ്കാൻ ചെയ്ത് വിലാസം മനസിലാക്കാനാവും. പാസ്‍പോർട്ടുകളുടെ നിറങ്ങളിലും പുതിയ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സാധാരണ വ്യക്തികൾക്ക് നിലവിലുള്ള നീല പാസ്‍പോർട്ടുകൾ തന്നെ തുടർന്നും ലഭിക്കും. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ചുവന്ന നിറത്തിലുള്ള പാസ്‍പോർട്ടുകളും സർക്കാർ പ്രതിനിധികൾക്ക് വെള്ള പാസ്പോർട്ടുകളുമായിരിക്കും നൽകുക. പാസ്പോർട്ടിലെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ നീക്കം ചെയ്യുന്നതാണ് മറ്റൊരു പ്രധാന മാറ്റം. സാധാരണ ഗതിയിൽ ആവശ്യമില്ലാത്ത ഇത്തരം വിവരങ്ങൾ നീക്കുന്നതോടെ വേർപിരിഞ്ഞ് ജീവിക്കുന്ന ദമ്പതികളുടെ മക്കളുടെ കാര്യത്തിൽ സഹായകമാവുമെന്ന നിലയ്ക്കാണ് മാറ്റം കൊണ്ടുവരുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

12 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

1 day ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

1 day ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

1 day ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

2 days ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

2 days ago