Categories: IndiaTop News

ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഒക്ടോ​ബ​ര്‍ 28, ന​വം​ബ​ര്‍ മൂ​ന്ന്, ഏ​ഴ് തീയതികളിൽ; നവംബര്‍ പത്തിന് വോട്ടെണ്ണല്‍

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 28, ന​വം​ബ​ര്‍ മൂ​ന്ന്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​യി മൂ​ന്നു ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഡ​ല്‍​ഹി​യി​ല്‍ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ​യാ​ണു തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.ന​വം​ബ​ർ 10നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​ദ്യ​ഘ​ട്ടം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ക​യെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ണ​ര്‍ പ​റ​ഞ്ഞു.ബി​ഹാ​റി​ല്‍ നി​ല​വി​ലെ നി​യ​മ​സ​ഭ​യുടെ കാ​ലാ​വ​ധി ന​വം​ബ​ര്‍ 29നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 38 സീ​റ്റു​ക​ള്‍ പ​ട്ടി​ക ജാ​തി​ക്കാ​ര്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ടു സീ​റ്റാ​ണ് പ​ട്ടി​ക വ​ര്‍​ഗ​ത്തി​നു നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.

80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ത​പാ​ൽ വോ​ട്ടാ​ണ്. ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ​ക്കും കോ​വി​ഡ് രോ​ഗ​മു​ള്ള​വ​ർ​ക്കും അ​വ​സാ​ന ഒ​രു മ​ണി​ക്കൂ​റി​ൽ വോ​ട്ട് ചെ​യ്യാം. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് പോ​ളിംഗ്. ന​ക്‌​സ​ല്‍ ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ അ​ധി​ക സ​മ​യം ഉ​ണ്ടാ​വി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​ക്ക​ണം പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന് അ​റോ​റ പ​റ​ഞ്ഞു. പ്ര​ചാ​ര​ണ കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും. ഒ​രു​ത​ര​ത്തി​ലു​ള്ള ദു​രു​പ​യോ​ഗ​വും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Newsdesk

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

5 hours ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

6 hours ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

12 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

12 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago