ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ പ്രാധാന്യം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലും കൂടുതല്‍ ജനങ്ങള്‍ സൈബര്‍ മേഖലയുമായി അടുത്തിടപഴകുന്ന സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നതിനാലും സൈബര്‍ ഇടങ്ങളിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു.
സൈബര്‍ കുറ്റകൃത്യങ്ങളെ വളരെ വസ്തുനിഷ്ഠമായി കണ്ടെത്തുന്നതിനും രാജ്യദ്രോഹപരമായ പ്രവര്‍ത്തികള്‍ പോസ്റ്റിംഗ്, ലേഖനങ്ങള്‍, രാജ്യവിരുദ്ധമായ അഭിപ്രായങ്ങള്‍ എന്നിവയെ കണ്ടെത്തുന്നതിനും അവയെ നിയമ നിര്‍വഹണ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രത്യേക നിയമനം. ഇതിനകം തന്നെ വളണ്ടിയര്‍മാരെ നിയമിക്കുന്നതിന് പറ്റിയുള്ള വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ അറിയിപ്പായി നല്‍കിക്കഴിഞ്ഞു.
വളണ്ടിയര്‍മാര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തരംതിരിച്ചാണ് ആണ് അറിയിക്കേണ്ടത്. രാജ്യദ്രോഹപരമായ ആയ പ്രസ്താവനകള്‍, പോസ്റ്റിംഗ്, പ്രതിരോധ സുരക്ഷാ സംബന്ധമായ വിവരങ്ങള്‍, അനാവശ്യമായ വിദേശബന്ധങ്ങള്‍, ക്രമസമാധാനവും സാമുദായിക സൗഹാര്‍ദ്ദവും തകര്‍ക്കുന്നവ, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ആക്രമണം എന്നിവയൊക്കെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.
ദേശീയ ക്രൈം പോര്‍ട്ടലായ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ പരിശോധിക്കുവാനുള്ള ഉള്ള പ്രത്യേക സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. നിലവില്‍ പോര്‍ട്ടലില്‍ ധാരാളം പരാതികള്‍ വരുന്നുണ്ടെങ്കിലും അവയുടെ വളരെ കുറഞ്ഞ ശതമാനം മാത്രമേ കേസെടുക്കുന്നുള്ളൂ എന്നാണ് പ്രധാന പരാതി. ഇതിനെ തുടര്‍ന്നാണ് ഇത്തരം ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേകം എഴുത്ത് എഴുതിയത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…