Categories: India

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി എന്ന് ആരോപിച്ച് പ്രധാനമന്ത്രിയ്ക്ക് അശോക് ഗെഹ്‌ലോട്ടിന്‍റെ കത്ത്

ജയ്പൂര്‍: രാജ്യം കോവിഡ് പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ രാജസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി എന്ന് ആരോപിച്ച്  മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ഈ തിരക്കഥയില്‍ പങ്കാളികളായവര്‍ക്ക്   ചരിത്രം മാപ്പ് നല്‍കില്ല എന്നും  സംസ്ഥാനത്ത് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന  ഇത്തരം കാര്യങ്ങളില്‍ ഇടപെടണം കത്തിലൂടെ  ഗെഹ്‌ലോട്ട്  ആവശ്യപ്പെട്ടു.
 
“1985 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ കൂറുമാറല്‍ വിരുദ്ധ നിയമത്തെ ലംഘിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ കുറച്ചുകാലമായി നടക്കുന്നുണ്ട്. ആ നിയമം പിന്നീട് ഭേദഗതി ചെയ്തത് അടല്‍ ബിഹാരി വാജ്പേയി ആണ്. ഇത് ജനങ്ങളുടെ തീരുമാനത്തെ അപമാനിക്കുന്നതും ഭരണഘടനാ മൂല്യങ്ങളുടെ തുറന്ന ലംഘനവുമാണ്. കര്‍ണാടകയും മധ്യപ്രദേശും ഇതിന് പ്രധാന ഉദാഹരണങ്ങളാണ്”,  ഗെഹ്‌ലോട്ട്  പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

“ഈ വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളം അറിയാമെന്നോ എന്തൊക്കെ തെറ്റിദ്ധാരണ അങ്ങേയ്ക്കുണ്ടെന്നോ എനിക്കറിയില്ല. എന്തൊക്കെയായാലും ഇതിന്‍റെ  തിരക്കഥയില്‍ പങ്കാളികളായവര്‍ക്കൊന്നും ചരിത്രം മാപ്പ് നല്‍കില്ല”, ഗെഹ്‌ലോട്ട്  പറഞ്ഞു.

ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുക എന്നതായിരിക്കണം സര്‍ക്കാരിന്‍റെ  മുന്‍ഗണനയെന്നിരിക്കെ, ഒരു സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള പ്രധാന ഗൂഢാലോചനാ കേന്ദ്രമായി കേന്ദ്രസര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും ഗെഹ്‌ലോട്ട്  കത്തില്‍ ആരോപിച്ചു.

കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  രാജ്യം വ്യാപൃതമാണെങ്കിലും  അതിനിടയിലും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. അത്തരം സമയത്തുപോലും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ശ്രമങ്ങളില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതും മറ്റ് ചില ബി.ജെ.പി നേതാക്കളും ചില വിമത കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗെഹ്‌ലോട്ട്  കത്തില്‍ ചൂണ്ടിക്കാട്ടി.

ഒരാഴ്ചയോളമായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ, സുപ്രധാന കോടതി വിധികള്‍ വരാനിരിക്കെ, ഗെഹ്‌ലോട്ട്   പ്രധാനമന്ത്രിക്ക് കത്തയച്ചത് അസാധാരണ നീക്കമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വ്യാഴാഴ്ച വിമതരുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും..

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

1 day ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

1 day ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

1 day ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

1 day ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

1 day ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

1 day ago