ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച കമല്‍നാഥ് തന്നെ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളെ നയിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. രാജിവെച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ‘ഞങ്ങള്‍ അങ്ങയോടൊപ്പമുണ്ട്’ എന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് ബാനര്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് എം.എല്‍.എമാരുടെ പ്രതികരണം.
കമല്‍നാഥ് തന്നെ പ്രതിപക്ഷ നേതാവാകണമെന്നും ബി.ജെ.പിക്കെതിരായ പോരാട്ടം നയിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം ഭരിക്കാന്‍ ഞങ്ങള്‍ തയ്യാറായെന്ന് പാര്‍ട്ടി വക്താവ് ശര്യാര്‍ ഖാനും സംസ്ഥാന ഉപാദ്ധ്യക്ഷനായ നാഗേന്ദ്ര ത്രിപാദിയും സ്ഥാപിച്ച പോസ്റ്ററില്‍ പറയുന്നു.
വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചതിന് ശേഷം എം.എല്‍.എമാരെ കമല്‍നാഥ് അഭിസംബോധന ചെയ്തിരുന്നു. ആരും നിരാശരാവേണ്ടതില്ലെന്നും ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചുവരുമെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.
24 നിയമസഭ സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ 22 സീറ്റുകള്‍ ജ്യോതിരാദിത്യ സിന്ധ്യ അനുകുലികളായ എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായതാണ്. രണ്ട് സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് എം.എല്‍.എമാരായവര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ്.
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…