Categories: India

ജമ്മു കാശ്മീരിൽ കൊറോണ ബാധിച്ചവരിൽ മലയാളികളും; ഇവർ നിസാമുദ്ദീനിലെ തബ്ലിഗ് ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്തവർ

ശ്രീനഗർ: കാശ്മീരിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തവരിൽ കേരളത്തിൽ നിന്നുള്ളവരും.

കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ആകെ 18 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇവർ നിസാമുദ്ദീനിലെ തബ്ലിഗ് ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

ഇവർ ശ്രീനഗറിൽ മാർച്ച് 27 നാണ് എത്തിയത്. ഇന്നലെയാണ് ഇവരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് ക്വാറന്റൈനിലാക്കിയത്. എഴ് പേരിൽ അഞ്ച് പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഒരാൾ കണ്ണൂർ ജില്ലയിലെ ശിവപുരത്ത് നിന്നും മറ്റൊരാൾ കോഴിക്കോട് കുന്ദമംഗലം സ്വദേശിയുമാണ്.

ഇവർ കാശ്മീരിൽ എവിടെയൊക്കെ യാത്ര ചെയ്തു എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് കാശ്മീരിൽ 207 പേർക്കാണ് കോവി ഡ് 19 സ്ഥിരീകരിച്ചത്. 

കൊറോണ സ്ഥിരീകരിച്ച മലയാളികളുടെ യാത്രാ വിവരങ്ങൾ ജമ്മു കാശ്മീർ പോലീസും ആരോഗ്യ പ്രവർത്തകരും ശേഖരിക്കുകയാണ്. ഇവരുമായി സമ്പർക്കത്തിലായവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

6 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

21 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

22 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

23 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago