India

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു; പ്രതിദിന രോഗബാധ കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 74,383 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,053,806 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് കോവിഡ് ബാധിച്ചു മരിച്ചത് 108,334 പേർ. അതേസമയം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി.

ശനിയാഴ്ച 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കും കര്‍ണാടകയില്‍ 10,517 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 60 ലക്ഷം കടന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 2.77 ലക്ഷത്തിലേറെ കോവിഡ് കേസുകളിൽ 1.82 ലക്ഷത്തിലേറെ പേർ രോഗമുക്തരായിട്ടുണ്ട്. 95,918 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് . ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം അമേരിക്കയാണ്. അവിടെ 7,945,505 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് മരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ താരതമ്യേന ഭേദപ്പെട്ട നിലയിലാണ്.

Newsdesk

Recent Posts

മഴയും ഇടിമിന്നലും ശക്തമാകും: നാല് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

3 hours ago

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 121 പേർ അറസ്റ്റിൽ

ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…

5 hours ago

World Humanitarian Day Event to Showcase Community Service and Practical Helping Skills

DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…

7 hours ago

​ലൂക്കൻ മലയാളി ക്ലബ്ബ് ഓണാഘോഷം 2026; ​പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ആഗസ്റ്റ് 22-ന് പ്രൗഢഗംഭീരമായി അരങ്ങേറുന്നു!

​നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…

10 hours ago

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

1 day ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

1 day ago