ന്യൂഡല്‍ഹി: വുഹാന്‍ വൈറസായ കൊറോണ (Covid-19) ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 147 കവിഞ്ഞതായി റിപ്പോര്‍ട്ട്.
കൊറോണ വൈറസ് പരക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കിടയിലും രോഗബാധ ആദ്യഘട്ടത്തില്‍ നിന്നും രണ്ടാം ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍’ ഫോര്‍ മെഡിക്കല്‍ റിസര്‍ച് അറിയിച്ചു.
എന്നാല്‍ ഇത് രണ്ടാം ഘട്ടത്തില്‍ നിന്നും മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നാല്‍ നിയന്ത്രക്കാനാവാത്ത സാഹചര്യമായിരിക്കും ഉണ്ടാകുക എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ കൂടുതല്‍ കരുതല്‍ വേണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍’ ഫോര്‍ മെഡിക്കല്‍ റിസര്‍ച് അറിയിച്ചിട്ടുണ്ട്.
ആര്‍ക്കെങ്കിലും പനി, ചുമ, ജലദോഷം തൊണ്ടവേദന തുടങ്ങീ അസുഖങ്ങള്‍ ഉണ്ടായാല്‍ ഉടനെതന്നെ ആശുപതിയില്‍ പോകണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇതിനിടയില്‍ കൊറോണ പടരുന്ന കേരളത്തില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മാഹിസ്വദേശിയ്ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇനി ഇയാള്‍ ആരുമായിട്ടൊക്കെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന തിരച്ചിലിലാണ് അധികൃതര്‍.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…