ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധ മൂലം 60 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം.
1463 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,380 ഉം മരണസഖ്യ 886ഉം ആയി. രാജ്യത്തെ 16 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും വ്യാജ സന്ദേശങ്ങൾ ആരും പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇതിനകം റിപ്പോർട്ട് ചെയ്തത് 8068 കേസുകളാണ്. ആകെ മരണം 342 ആയി. മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു ഡോക്ടർ അടക്കം ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിയന്ത്രിത മേഖലയുടെ എണ്ണം 1036 ആയി.
കോവിഡ് കേസുകൾ മൂവായിരം കടന്ന രണ്ടാമത്തെ സംസ്ഥാനമായ ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 3301 ആയി. ആകെ 1 5 1 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
കോവിഡ് മരണം നൂറ് കടക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറി. 104 പേരാണ് മരിച്ചത്. മധ്യപ്രദേശിലടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകൾ രണ്ടായിരത്തിന് മുകളിലാണ്.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…