Categories: India

കൊറോണ വൈറസ്; ആശങ്കയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 72 ആയി

മുംബൈ: കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ആശങ്കയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതുവരെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്.

ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശം.
 
കഴിഞ്ഞ 24 മണിക്കൂറില്‍ 8 മരണമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 72 ആയി. കൂടാതെ, 143 പുതിയ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയില്‍  കൊറോണ വൈറസ് ബാധിതരുടെ എണ്ണം   1,297 ആയി.

മുംബൈയിലെ ചേരി പ്രദേശങ്ങളില്‍ വൈറസ് വ്യാപനം  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് രോഗ വ്യപനത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. 

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം  കൂടി റിപ്പോര്‍ട്ട് ചെയ്തു.  കൂടാതെ, 5 പുതിയ കേസുകള്‍ക്കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ, ധാരാവിയില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി.

അതേസമയം, ധാരാവിയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര സര്‍ക്കാരിന് വെല്ലുവിളിയാവുകയാണ്. മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് തുടര്‍ച്ചയായി കൊറോണ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വോര്‍ളി, ലോവര്‍ പരേല്‍, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ ചേരികളിലും കൊറോണ വേഗത്തിലാണ് വ്യാപിക്കുന്നത്.

മുംബൈ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡില്‍ തന്നെ 75 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമുണ്ട്. രോഗികളില്‍ അന്‍പതിലേറെ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
 
കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

രോഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യവും, കൂടുതല്‍ ടെസ്റ്റി൦ ഗ്  കേന്ദ്രങ്ങളും സജ്ജമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

3 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

3 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

10 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

10 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

12 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

12 hours ago