മുംബൈ: കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ നുന്നുള്ള 64 കരനായ രോഗിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ വെച്ചാണ് മരണം.
ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ കല്‍ബുര്‍ഗിയിലും ദല്‍ഹിയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 പേര്‍ക്കാണ് നിലവില്‍ മഹാരാഷ്ട്രയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒപ്പം കര്‍ണാടകത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കല്‍ബുര്‍ഗിയില്‍ കൊവിഡ്-19 ബാധിച്ച് ആദ്യം മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി. അഫ്ഘാനിസ്താന്‍, മലേഷ്യ, ഫിലിപ്പീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടിയാണ് വിലക്ക്.
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…