Categories: India

85കാരിയായ വയോധിക വീടിനുള്ളിലിട്ട് ചുട്ടുകൊന്ന് അക്രമികൾ

ന്യൂഡല്‍ഹി: 85കാരിയായ വയോധിക വീടിനുള്ളിലിട്ട് ചുട്ടുകൊന്ന് അക്രമികൾ.

ഡൽഹിയിൽ കലാപത്തിനിടെയാണ് സംഭവം. അക്രമികൾ വീടിന് തീയിട്ടതിനെത്തുടര്‍ന്ന് 85 വയസ്സുള്ള അക്ബാരി എന്ന വയോധികയാണ് വെന്തുമരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ നൂറോളം ആളുകള്‍ ഗാമ്രി എക്‌സ്റ്റൻഷനിലെ വീട് വളഞ്ഞതും തീവെച്ചതും.
ഗൃഹനാഥനായ മുഹമ്മദ് സയ്യിദ് സൽമാനി വീടിനുള്ളിൽ ഇല്ലാതിരുന്ന സമയത്തായരുന്നു സംഭവം.

അതേസമയം, വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടാനായി കെട്ടിടത്തിന്‍റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ, അക്ബാരി റൂമിനുള്ളിൽ പെടുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു. വീട് കത്തുന്നത് കണ്ട് സൽമാനി ഓടിയെത്തിയെങ്കിലും അക്രമികൾ ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു.

ഇരച്ചെത്തിയ അക്രമകാരികൾ വീട് കത്തിച്ചതിന് പുറമെ വീട്ടിലുണ്ടായിരുന്ന എട്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങളു൦ മോഷ്ടിക്കുകയും വ്യാപാരശാലകളടക്കം തകർത്ത് തീവയ്ക്കുകയായിരുന്നുവെന്ന് ഗൃഹനാഥനായ മുഹമ്മദ് സയ്യിദ് സൽമാനി പറഞ്ഞു.

ഉച്ച തിരിഞ്ഞ് പതിവുപോലെ പാല് വാങ്ങാൻ സൽമാനി പോയതിനിടയിലാണ് ഗംമ്രിയിലെ തെരുവ് അഗ്നിക്കിരയായത്. മകന്‍റെ ഫോൺ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം ഓടിയെത്തിയെങ്കിലും വീടിന്‍റെ ഭാഗത്തേക്ക് അടുക്കുവാന്‍ കഴിഞ്ഞില്ല. വലിയ തീഗോളം കണ്ട് സ്തംഭിച്ചു പോയെന്നും മണിക്കൂറുകളോളം മിണ്ടാനായില്ലെന്നും സൽമാനി വിതുമ്പുന്നു. 48കാരനായ സൽമാനിയും കുടുംബവും തലമുറകളായി ഗംമ്രിയിൽ വസ്ത്രവ്യാപാരം നടത്തിവരികയാണ്.

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

7 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

8 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago