ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദ്യ കൊറോണ (COVID 19) വൈറസ് ബാധിതന്‍ പൂര്‍ണ്ണമായും രോഗവിമുക്തനായതായി റിപ്പോര്‍ട്ട്.
ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ട്വൂ സ്വദേശിയാണ് ഇപ്പോള്‍ രോഗവിമുക്തനായത്. പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹത്തെ ഇന്നലെയാണ് റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ നിന്നും discharge ചെയ്തത്.
നാല്‍പത്തിയഞ്ചുകാരനായ ഇദ്ദേഹം ഫെബ്രുവരി 22 നാണ് ഇറ്റലിയില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയില്‍ എത്തിയ ഇയാള്‍ നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. മാത്രമല്ല തന്‍റെ മകന്‍റെ ഹയാത്ത് ഹോട്ടലില്‍ വച്ചുനടത്തിയ മകന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.
അതിനുശേഷമാണ് ഇയാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതും മാര്‍ച്ച് 2 ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 105 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതില്‍ 41 പേര്‍ ഡല്‍ഹിയിലുള്ളവരും 64 പേര്‍ ഡല്‍ഹിയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 22ന് ഇറ്റലിയില്‍ നിന്നെത്തിയ വ്യക്തിയാണ് രോഗവിമുക്തനായത്. നിരവധിയാളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇയാള്‍ ഹയാത്ത് ഹോട്ടലില്‍ തന്റെ മകന്റെ പിറന്നാള്‍ ആഘോഷത്തിലും പങ്കെടുത്തിരുന്നു. മാര്‍ച്ച് 2നാണ് രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ് ഡല്‍ഹി ആരോഗ്യ വകുപ്പ്. നിലവില്‍ 105 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 41 പേര്‍ ഡല്‍ഹിയിലുള്ളവരാണെന്നും 64 പേര്‍ ഡല്‍ഹിക്കു പുറത്തു നിന്നുള്ളവരാണെന്നും അധികൃതര്‍ അറിയിച്ചു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…