Categories: India

ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റു

ബെംഗളുരു: ഒടുവില്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റു.

കോണ്‍ഗ്രസ്‌ പാര്‍ട്ടി സംസ്ഥാനത്ത് രാഷ്ട്രീയമായി ഏറെ പ്രതിസന്ധികളില്‍ കൂടെ കടന്ന് പോയപ്പോഴാണ് ഹൈക്കമാന്‍ഡ് സംസ്ഥനത്തെ ഏറ്റവും കരുത്തനായ നേതാവ് 
ഡികെ ശിവകുമാറിനെ തന്നെ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനായി തീരുമാനിച്ചത്.

മാര്‍ച്ച് 11 നാണ് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ് കര്‍ണ്ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനായി ഡികെ ശിവകുമാറിനെ നിശ്ചയിച്ചത്.

എന്നാല്‍ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുന്ന ചടങ്ങ് കൊറോണ വൈറസ്‌ ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.

നേരത്തെ പലകുറി സ്ഥാനമേറ്റെടുക്കുന്നതിന് തീയതി നിശ്ചയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ ചൂണ്ടിക്കാട്ടി സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിന്
അനുമതി നിഷേധിക്കുകയായിരുന്നു.

ഒടുവില്‍ ലോക്ക് ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ചുമതല ഏറ്റെടുകുന്നതിന് ഡികെ തയ്യാറാവുകയായിരുന്നു.

”പ്രതിജ്ഞ ദിന” എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചുകൊണ്ടാണ് ഡികെ ശിവകുമാര്‍ ചുമതല ഏറ്റെടുത്തത്.

വെര്‍ച്വല്‍ പൊതു പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പിസിസിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി 7,800 വലിയ ടെലിവിഷന്‍ സ്ക്രീനുകളാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ 
സ്ഥാപിച്ചത്.

ബെംഗളുരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വളരെ കുറച്ച് മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്,ചടങ്ങുകള്‍ സമൂഹമാധ്യമങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു,പാര്‍ട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്ന് ഡികെ ശിവകുമാര്‍ ചുമതലയേറ്റെടുത്ത് കൊണ്ട് പറഞ്ഞു.

Newsdesk

Recent Posts

രേഖകളില്ലാത്ത 1 ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ

ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…

3 hours ago

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

2 days ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

2 days ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

2 days ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

2 days ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

2 days ago