ചെന്നൈ: മഹാബലിപ്പുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ നിന്ന് കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതം ഫെറ്റാമെൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്.
അധികൃതരുടെ റിപ്പോർട്ട് പ്രകാരം ഇതിന് ഏകദേശം 100 കോടി രൂപയ്ക്ക് മുകളിൽ വിലവരുമെന്നാണ്. സീൽ ചെയ്തിരുന്ന ഈ വീപ്പയിൽ ചൈനീസ് ഭാഷയിൽ എഴുത്തുണ്ടായിരുന്നു. മഹാബലിപ്പുരത്തെ കോകിലമേട് കുപ്പത്തിലെ കടൽത്തീരത്താണ് വീപ്പ അടിഞ്ഞത്.
വീപ്പ കണ്ടെത്തിയത് മത്സ്യത്തൊഴിലാളികളാണ്. വീപ്പയിൽ ഡീസലായിരിക്കുമെന്ന് കരുതിയ ചിലർ അത് പൊട്ടിച്ചു നോക്കി. അപ്പോഴാണ് അതിനുള്ളിലെ പാക്കറ്റുകൾ കണ്ടെത്തിയത്. ഉടൻതന്നെ അവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മഹാബലിപുരം പോലീസ് വീപ്പയും പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു.’റിഫൈന്‍ഡ് ചൈനീസ് തേയില’എന്നാണ് പാക്കറ്റില്‍ എഴുതിയിരുന്നത്. ഇത് ഫോറന്‍സിക്ക് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. മഹാബലിപുരം പൊലീസും തമിഴ്നാട് പൊലീസിന്റെ തീരസംരക്ഷണ വിഭാഗവും സ്ഥലത്തെത്തുകയും വീപ്പയും പക്കറ്റുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പായ്ക്കറ്റിൽ എഴുതിയിരുന്നത് ‘റിഫൈൻഡ് ചൈനീസ് തേയില’ എന്നാണ്. ഇതിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. അധികൃതരുടെ പ്രാഥമിക നിഗമനം ഇത് ബംഗാൾ ഉൾക്കടൽ വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെതാകും എന്നാണ്. കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് നാർക്കോട്ടിക്സ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…