അമരാവതി: വെറുതേയിരുന്ന് ബോറടിച്ചപ്പോള്‍ സമയം പോക്കുന്നതിനായി ചീട്ടുകളിച്ചു, ഒടുവില്‍ കൊറോണ കിട്ടി,അതും 24 പേര്‍ക്ക്.
ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് സമീപമാണ് ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് ഒരുമിച്ച് കൊറോണ ബാധ സ്ഥിരീകരിച്ചത്.
കൃഷ്ണലങ്കയില്‍ വെറുതേയിരുന്ന് മടുത്ത ലോറി ഡ്രൈവര്‍മാര്‍ ചീട്ട്കളിയില്‍ എര്‍പെട്ടു, അതും അയല്‍ക്കാരെയും സുഹൃത്തുക്കളെയും ഒക്കെകൂടെകൂട്ടി, ഇങ്ങനെ 24 പേരാണ് ചീട്ട്കളിയില്‍ ഏര്‍പെട്ടത് ഈ 24 പേര്‍ക്കും കൊറോണ വൈറസ് ബാധയുണ്ടാവുകയും ചെയ്തു.
വിജയവാഡയ്ക്കടുത്ത് സമാനമായ രീതിയില്‍ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടായി, കര്‍മികനഗറില്‍ കൊറോണ വൈറസ് ബാധയുണ്ടായിരുന്ന ലോറി ഡ്രൈവര്‍ ലോക്ക് ഡൌണ്‍ ലംഘിച്ച് ജനങ്ങളുമായി ഇടപഴകിയതിനെ തുടര്‍ന്ന് 15 പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായി,രണ്ട് സ്ഥലത്തും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിര്‍ദേശം പാലിക്കാത്തതാണ് കൊറോണ വൈറസ് ബാധയ്ക്ക് കാരണമായതെന്ന് കൃഷ്ണ ജില്ലാ കളക്റ്റര്‍ എ.മുഹമ്മദ് ഇംതിയാസ് അറിയിച്ചു.
വിജയവാഡയില്‍ ഇതുവരെ നൂറിലേറെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…