ന്യൂദല്‍ഹി: രാജ്യത്തെ എഞ്ചിനീയറിങ് ബിരുദ ധാരികള്‍ക്ക് പഞ്ചായത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചായിരുന്നു മന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നതിന് പിന്നാലെ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രാജ്യത്തെ പല കമ്പനികളും അടച്ചുപൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പദ്ദതി ആവിഷ്‌കരിക്കുന്നുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണം. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
2020-21 സാമ്പത്തിക വര്‍ഷം 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും. നബാര്‍ഡ് റീഫിനാന്‍സിങ് സൗകര്യം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…
Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…
അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ…