Categories: India

ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനേയും കൂടി വധിച്ചു

ശ്രീനഗർ:  ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനേയും കൂടി വധിച്ചു.  നേരത്തെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.  ഇവരുടെ കയ്യിൽ നിന്നും AK-47 തോക്കുകൾ അടക്കം നിരവധി മാരകായുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.  

അവന്തിപ്പോറയുടെ താൾ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാ സൈന്യവും നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്.  സുരക്ഷാ സേനയും ശക്തമായിതന്നെ തിരിച്ചടിച്ചു.  ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 

കൊല്ലപ്പെട്ട ഭീകരരുടെ കൈയിൽനിന്നും രണ്ട് AK-47 തോക്കുകൾ, രണ്ട് പിസ്റ്റലുകൾ, സ്ഫോടക വസ്തുക്കൾ, ഗ്രനേഡുകൾ എന്നിവ സൈന്യം കണ്ടെടുത്തിട്ടുണ്ട്.  ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.  രണ്ടുപേരും ആ പ്രദേശത്ത് തന്നെയുള്ളവരാണെന്നാണ് റിപ്പോർട്ട്.       

ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം കൂടുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കനത്ത പരിശോധനയാണ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാൻ ശ്രമിച്ച 16 ഭീകരരെയാണ് സൈന്യം വധിച്ചത്. 

 

Newsdesk

Recent Posts

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

5 hours ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

7 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

7 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

7 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

8 hours ago

OCI കാർഡുടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധത്തിന് അവകാശമുണ്ടോ? പ്രധാന മുന്നറിയിപ്പ്

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…

9 hours ago