ഹൈദരാബാദ്: രാജ്യത്ത് കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.
COVID-19 വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ നീട്ടണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.
‘രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് നല്ല തീരുമാനമായിരുന്നു. അതിനാല്‍ നമുക്ക് പ്രതീക്ഷയോടെ ഇരിക്കാന്‍ കഴിഞ്ഞു’, അദ്ദേഹം പറഞ്ഞു.
COVID-19നെ ആഗോള പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖര്‍ റാവു ലോകത്ത് 22 രാജ്യങ്ങള്‍ 100% ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായും 90 രാജ്യങ്ങള്‍ ഭാഗിക lock down നടപ്പിലാക്കിയതായും ചൂണ്ടിക്കാട്ടി.
ലോക്ക് ഡൗൺ സമ്പദ് വ്യവസ്ഥയെ ബാധിച്ചതായി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റാവു ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ നമ്മുടേത് പോലെയുള്ള ഒരു രാജ്യത്ത് ലോക്ക് ഡൗൺ അല്ലാതെ മറ്റൊരു മാര്‍ഗമില്ല. കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്.
ആദ്യം ജനങ്ങളുടെ ജീവന് രക്ഷിക്കുകയാണ് പ്രധാനമെന്നും സമ്പദ് വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.
ജൂണ്‍ മൂന്ന് വരെ ലോക്ക് ഡൗൺ തുടരണമെന്നാണ് ബിസിജി സര്‍വേ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗൺ അവസാനിക്കാന്‍ എട്ടുദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് റാവു ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് ലോക്ക് ഡൗൺ പിന്‍വലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആരഞ്ഞിരുന്നു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…