അമൃതസർ: കേന്ദ്ര കാർഷിക നിയമത്തിനെതിരെയുള്ള കർഷക പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കർഷകർ നവൻഷഹർ, ഫിറോസ്പൂർ, മൻസ, ബർണാല, ഫാസിൽക്ക, പട്യാല, മൊഗ ജില്ലകളിലെ നിരവധി ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിർത്തിവച്ചു. ബർണാല, ബതിന്ദ എന്നിവിടങ്ങളിലെ മിക്ക ഗ്രാമങ്ങളിലും വൈദ്യുതി വിതരണം തകർത്ത് കർഷകർ ടവറുകളുടെ കവാടങ്ങൾ പൂട്ടിയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 176 സിഗ്നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടത്. ഇതുവരെ 1411 ടെലികോം ടവര്‍ സൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിറോസ്പൂരിലെ അഞ്ച് ജിയോ മൊബൈൽ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങൾ വിച്ഛേദിച്ചു. ഞങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനാണ് ഞങ്ങൾ ഇത് ചെയ്തത്. ഞങ്ങളുടെ പോരാട്ടം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെയാണെന്ന് ബി കെ യു നേതാവ് ദർശൻ സിംഗ് കർമ്മ പറഞ്ഞു.
അതേസമയം പൊലീസിന്റെ സഹായമില്ലാതെ സേവനം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…