ന്യുഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ ഡൽഹി അതിർത്തിയിൽ നടത്തി വരുന്ന സമരം ആറാം മാസത്തിലേക്ക് കടന്നു. ഇതുവരെയും ഒരു തീരുമാനവും ആവാത്തതിനെ തുടർന്ന് കർഷകർ ഇന്ന് കരിദിനം ആചരിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പ്രധാനമന്ത്രിയുടെ പ്രതിമകൾ, ചിത്രങ്ങൾ എന്നിവ കത്തിച്ച് കർഷകർ പ്രതിഷേധിക്കും.
അതേസമയം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ൽ അധികാരമേറ്റത്തിന് ശേഷമുള്ള 7 മത്തെ വാർഷികം കൂടിയാണ്. ഇന്നത്തെ പ്രതിഷേധത്തിന് വിവിധ സംഘടനകളാണ് കർഷകർക്കായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത സുരക്ഷയാണ് സിംഘു അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ വളരെ സമാധാനപരമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഞങ്ങൾ കരിദിനം ആചാരിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…