ന്യൂഡൽഹി: കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ 1,178 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ വ്യാഴാഴ്ച ട്വിറ്ററിനോട് ആവശ്യപ്പെട്ടു. പാകിസ്ഥാൻ, ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. ട്വിറ്ററിലെ 257 അക്കൗണ്ടുകൾ തടയാൻ നേരത്തെ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ടൂള്‍കിറ്റ് വിവാദം ഉയര്‍ന്നിരുന്നു ഇതേ തുടർന്നാണ് ഇങ്ങനെ ഒരു നടപടി വന്നിരിക്കുന്നത്. തടയാൻ ഉത്തരവിട്ട അക്കൗണ്ടുകൾ ഖാലിസ്ഥാനി അനുഭാവികളോ പാകിസ്ഥാന്റെ പിന്തുണയുള്ളതോ വിദേശ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നതോ ആണ് എന്നാണ് റിപ്പോർട്ട്.
അതേസമയം ഉത്തരവ് പാലിക്കാതിരുന്നാൽ ഏഴ് വർഷം വരെ തടവും കമ്പനിക്കു പിഴ ചുമത്തുമെന്നും സർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകി. “ട്വിറ്റർ ഒരു മദ്ധ്യസ്ഥനാണ്, സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ അവർ ബാധ്യസ്ഥരാണ്. ഇത് നിരസിക്കുന്നത് ശിക്ഷാനടപടികളെ ക്ഷണിച്ചു വരുത്തും. ” ഫെബ്രുവരിയിൽ പുറത്തിറക്കിയ ആദ്യ നോട്ടീസിൽ ഐടി മന്ത്രാലയം ഇങ്ങനെ പറയുന്നുണ്ട്.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…