Categories: India

കൊറോണ വൈറസ് ഇന്ത്യന്‍ സൈന്യത്തെയും ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ (Covid-19) വൈറസ് ലോകമെമ്പാടും വ്യാപിക്കുകയാണ്.  

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയില്‍ മൂന്നു പേര്‍ മരണമടഞ്ഞു. മാത്രമല്ല ദിവസം കഴിയുന്തോറും കൊറോണ ബാധിതരുടെ എണ്ണവും കൂടികൂടി വരികയാണ്‌.  ഇതുവരെയായി കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ 137 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇപ്പോഴിതാ കൊറോണ വൈറസ് ഇന്ത്യന്‍ സൈന്യത്തെയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു സൈനികന് കൊറോണ വൈറസ് ബാധിച്ചതായി പ്രമുഖ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

സംഭവം നടന്നിരിക്കുന്നത് ലഡാക്കിലാണ്. ഈ സൈനികന്‍റെ പിതാവ് ഫെബ്രുവരി 27 ന് ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. ആ സമയം ഈ സൈനികന്‍അവധിയ്ക്ക് പോയിരുന്നു.  

തുടര്‍ന്ന് ജവാന്‍റെ പിതാവിനെ ഫെബ്രുവരി 29 ന് നിരീക്ഷണത്തിനായി ക്വാറന്റൈനിലേക്ക് അയക്കുകയും, മാർച്ച് 6 ന് ആദ്ദേഹത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ജവാന്‍റെ പിതാവ് ഇറാനില്‍ നിന്നും വന്ന സമയം അതായത് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 1 വരെ ഇദ്ദേഹം അവധിയിലായിരുന്നു.  ശേഷം മാര്‍ച്ച് രണ്ടിന് സൈനികന്‍ ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പിതാവിന്‍റെ നിരീക്ഷണസമയത്ത് സമയത്ത് ജവാൻ തന്‍റെ കുടുംബത്തെ സഹായിച്ചിരുന്നുവെന്നാണ്. അതാണ് ജവാനും കൊറോണ ബാധ ഏല്‍ക്കാന്‍ കാരണമായത്.  

എന്നാല്‍ ജവാന്‍റെ പിതാവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മാര്‍ച്ച് 7 വരെ ജവാനെയും ക്വാറന്റൈനിൽ നിരീക്ഷണത്തിന് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 16  നാണ് ജവാന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ജവാനെ എസ്എൻ‌എം ആശുപത്രിയിൽ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ജവാന്‍റെ ഭാര്യയേയും സഹോദരിയേയും നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

3 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago