IPL 2020 പതിമൂന്നാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 42 പന്തിൽ 4 ഫോറും 7 സിക്സും ചേർത്ത് 85 റൺസെടുത്ത സഞ്ജു സാംസണ്‍ വീണ്ടും താരമായി. കിംഗ്സ് XI പഞ്ചാബിനെ തകര്‍ത്ത് വിജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറെ സഹായിച്ചത് സഞ്ജുവിന്‍റെ പ്രകടനമാണ്.
കളിയില്‍ മികച്ച പ്രകടനാം കാഴ്ച വച്ച സഞ്ജുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പങ്കുവച്ച ട്വീറ്റും അതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
എത്ര മനോഹരമായ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയതെന്നും സഞ്ജുവിനെ തനിക്ക് 10 വര്‍ഷമായി അറിയാമെന്നും ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ഒരു ദിവസം നീ അടുത്ത ധോണിയാകുമെന്ന് 14 വയസ്സുള്ളപ്പോള്‍ സഞ്ജുവിനോട് താന്‍ പറഞ്ഞിരുന്നുവെന്നും ഇപ്പോഴിതാ ആ ദിനം വന്നിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. IPL-ല്‍ കഴിഞ്ഞ രണ്ട് ഇന്നിംഗ്സിലൂടെ ഒരു ലോകോത്തര ക്രിക്കറ്റ് താരം ആഗതനായിരിക്കുകയാണ്. -അദ്ദേഹം കുറിച്ചു.
എന്നാല്‍, സഞ്ജു ആരെയും പോലെയാകണ്ടയെന്നും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സഞ്ജു സാംസണായാല്‍ മതിയെന്നുമാണ് ഇതിനു ഗൗത൦ ഗംഭീര്‍ നല്‍കിയ മറുപടി. ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണെ എന്നും പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് ഗൗത൦ ഗംഭീര്‍.
ചെന്നൈയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ ഗംഭീര്‍ പ്രശംസിച്ചിരുന്നു. സഞ്ജുവിനെ ടീം ഇന്ത്യ തഴയുന്നതിനെതിരെയും ഗംഭീര്‍ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിംഗ് 11ല്‍ സഞ്ജുവിനു അവസരം ലഭിക്കാത്തത് വിചിത്രമാണെന്നും മറ്റ് ഏത് ടീമായിരുന്നുവെങ്കിലും സഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു എന്നും ഗംഭീര്‍ പറഞ്ഞിരുന്നു.
ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 223 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 19.3 ഓവറില്‍ 226 റണ്‍സ് അടിച്ചുകൂട്ടി മത്സര൦ പിടിച്ചെടുക്കുകയായിരുന്നു. IPL-ല്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും അര്‍ദ്ധ സെഞ്ചുറി നേടിയ സഞ്ജു രണ്ടു മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുകയും ചെയ്തിരുന്നു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…