ന്യൂദല്‍ഹി: ജാമിഅ മിലിയ, ജെ.എന്‍.യു തുടങ്ങിയ കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഈയിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ വിഷയത്തില്‍ പൊലീസിനെ പഴിചാരുന്നതില്‍ അര്‍ത്ഥമില്ലെന്നും അവരെ നിയന്ത്രിക്കുന്നത് ഉന്നതനേതൃത്വമാണെന്നും ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. പൊലീസ് നിയന്ത്രണം തങ്ങളെ ഏല്‍പ്പിക്കൂ, ഫലം കാട്ടിത്തരാമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
‘ഞാന്‍ പൊലീസിനെ പഴിചാരില്ല. പൊലീസ് സേന എന്തിനും പ്രാപ്തിയുള്ളവരാണ്. പ്രവര്‍ത്തിക്കണമോ വേണ്ടയോയെന്ന് അവര്‍ക്ക് ഉത്തരവ് കൊടുക്കുന്നത് ഉന്നതനേതൃത്വമാണ്. ഇല്ലെങ്കില്‍ അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാം. ഒരു സത്യസന്ധമായ സര്‍ക്കാരിന്റെ കീഴിലുള്ള തൊഴിലാളികളെല്ലാം സത്യസന്ധരായിരിക്കും,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിലായി ജാമിയ മിലിയയിലും ജെ.എന്‍.യുവിലും നടക്കുന്ന അക്രമസംഭവങ്ങളിലും കെജ്‌രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു.
‘ജെ.എന്‍.യുവിലും ജാമിഅ യിലും നടക്കുന്ന സംഭവങ്ങളില്‍ വല്ലാത്ത ആശങ്കയുണ്ട്. കേന്ദ്രസര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ക്രമസമാധാനപരിപാലനം ഇപ്പോള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല.’ കെജ്‌രിവാള്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാമതും അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് കെജ്രിവാള്‍. മതത്തിനും ജാതിക്കുമെതിരെ പോരാടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…