India

ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റി ‘കമലം’ എന്നാക്കി ഗുജറാത്ത് സർക്കാർ; കാരണം ഇതാണ്

അഹമ്മദാബാദ്: ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റി ‘കമലം’ എന്നാക്കി ഗുജറാത്ത് സർക്കാർ. ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് അനുയോജ്യമായി തോന്നുന്നില്ലെന്നും അതുകൊണ്ടാണ് പേരുമാറ്റാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിജയ് രൂപാണിയാണ് അറിയിച്ചു. അതേസമയം പേര് മാറ്റത്തിന് പിന്നിൽ രാഷ്ട്രീയമൊന്നും ഇല്ലെന്നും സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി.

“ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് അത് അനുയോജ്യമായി തോന്നുന്നില്ല. കമലം എന്നത് സംസ്കൃത വാക്കാണ്. ഡ്രാഗൺ ഫ്രൂട്ടിൻ്റെ രൂപം താമരയെപ്പോലെയുമാണ്. മാത്രമല്ല, ഡ്രാഗൺ ഫ്രൂട്ട് ചൈനയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇതിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ല.”- രൂപാണി അറിയിച്ചു. ‘ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് ‘കമലം’ എന്ന് മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

9 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

9 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

9 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

12 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

14 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

15 hours ago