ഹരിയാന: ഹരിയാനയില്‍ പാനിപട്ട് ജില്ലയിലെ റിഷ്പൂർ ഗ്രാമത്തിൽ 35 കാരിയായ യുവതിയെ ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ വളരെ ചെറുതും ദുർഗന്ധവുമുള്ള ടോയ്‌ലറ്റിൽ നിന്ന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച രക്ഷപ്പെടുത്തി.
ആദ്യം യുവതിയെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു ശേഷം ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി. ഒരു സ്ത്രീയെ ഭര്‍ത്താവ് പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ജില്ലാ വനിതാ സംരക്ഷണ ഉദ്യോഗസ്ഥന്‍ പൊലീസ് ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തെത്തിയത്.
യുവതിയുടെ മാനസിക നില തകരാറാണെന്നാണ് ഭർത്താവ് പറയുന്നത്. “അവൾ മാനസികമായി അസ്ഥിരയായിരുന്നു. ഞങ്ങൾ അവളോട് പുറത്ത് ഇരിക്കാൻ ആവശ്യപ്പെടുന്നു, പക്ഷേ അവൾ അവിടെ ഇരിക്കുന്നില്ല. ഞങ്ങൾ അവളെ ഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടുപോയി, പക്ഷേ അവളുടെ അവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടായില്ല,” അദ്ദേഹം പറഞ്ഞു.
ഇവരുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…
DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…
നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം. പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…