ന്യൂദല്‍ഹി: ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി. പ്രകോപനപരമായ പ്രസംഗങ്ങള്‍ സംബന്ധിച്ച ഹരജിയും അന്ന് തന്നെ പരിഗണിക്കും.
നേരത്തെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് ദല്‍ഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിന് തിങ്കളാഴ്ചവരെ സമയം വേണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.
വിദ്വേഷ പ്രസംഗത്തില്‍ എഫ്.ഐ.ആര്‍ ഇടാന്‍ തടസ്സം എന്താണെന്ന് കോടതി ചോദിച്ചു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റിവെച്ച ദല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തേയും സുപ്രീം കോടതി വിമര്‍ശിച്ചു.
തീരുമാനം എടുക്കാന്‍ ഏപ്രില്‍ 13 വരെ എന്തിന് സമയം കൊടുത്തെന്നും ഇത് നീതീകരിക്കാന്‍ ആവാത്തതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച തന്നെ ഹരജികള്‍ കേള്‍ക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.
ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. രാവിലെ…
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…