India

OCI കാർഡില്ലാത്ത യാത്രക്കാർക്ക് ഇന്ത്യൻ എയർപോർട്ടുകളിൽ 3500 രൂപ വരെ പിഴ

OCI കാർഡുകളില്ലാതെ ഇന്ത്യൻ എയർപോർട്ടിൽ എത്തിയ നിരവധി യാത്രക്കാർക്ക് പിഴ ചുമത്തി ഇമിഗ്രേഷൻ വിഭാഗം. വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ച ശേഷം, തങ്ങളുടെ ഓ സി ഐ സ്റ്റാമ്പ് പതിച്ച പഴയ പാസ്പോർട്ട് കൈവശം വെയ്ക്കാത്ത യാത്രക്കാർക്കാണ് പിഴ ചുമത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നെടുമ്പാശ്ശേരി ഉൾപ്പെടെ വിവിധ എയർപോർട്ടുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ പാസ്പോർട്ടിൽ പതിപ്പിച്ച U വിസ സ്റ്റിക്കർ ഹാജരാക്കണമെന്നാണ് എയർപോർട്ട് ഇമിഗ്രേഷൻ അധികൃതർ ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്യാത്ത യാത്രക്കാരിൽ നിന്നും 3500 രൂപ പിഴ ഈടാക്കും. 2015 സെപ്റ്റംബർ ഒന്നിനു ശേഷം ഒ സി ഐ കാർഡുകൾ ലഭിച്ചവർക്ക് ഈ നിബന്ധന ബാധകമല്ല.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

അയർലണ്ടിൽ നിന്നെത്തിയവരുൾപ്പെടെ നിരവധി യാത്രക്കാർക്ക് പിഴ ചുമത്തിയതായാണ് റിപ്പോർട്ട്. ഒ സി ഐ കാർഡുകൾക്കൊപ്പം പഴയ പാസ്പോർട്ട് നിർബന്ധമായും കരുതണമെന്നാണ് അധികൃതർ പറയുന്നത്. OCI കാർഡ് പഴയ പാസ്പോർട്ടിനോട് ബന്ധിപ്പിച്ചിരിക്കണം എന്ന നിർദേശം നിലവിൽ പ്രാബല്യത്തിൽ വന്നിട്ടില്ല.

OCI ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ, നിങ്ങളുടെ ഐറിഷ് പാസ്‌പോർട്ട് പുതുക്കിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ പഴയ പാസ്‌പോർട്ട് കൊണ്ടുവരിക. OCI ലിങ്ക് ഉപയോഗിച്ച് പുതിയ പാസ്‌പോർട്ട് അപ്‌ഡേറ്റ് ചെയ്‌താലും, OCI സൈറ്റിൽ നിങ്ങളുടെ പുതിയ പാസ്‌പോർട്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ആകാത്ത സാഹചര്യമുണ്ട് . ഇന്ത്യൻ ഇമിഗ്രേഷൻ ഓഫീസിൽ പുതിയ പാസ്‌പോർട്ട് വിശദാംശങ്ങൾ ലഭ്യമല്ലെങ്കിൽ, ഇമിഗ്രേഷനിൽ നിന്ന് പുറത്തുപോകാൻ നിങ്ങൾ 3500 രൂപ പിഴ അടയ്ക്കണം.

OCI എങ്ങനെ അപ്ഡേറ്റ് ചെയ്യാം:

20 വയസ്സിൽ താഴെയുള്ളവർക്ക് ഐറിഷ് പാസ്പോർട്ട് ലഭിച്ച് ഓരോ അഞ്ച് വർഷം കൂടുംതോറും OCI അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. പാസ്സ്പോർട്ട് ലഭിച്ച ആദ്യ അഞ്ച് വർഷത്തെ OCI ആദ്യം എടുക്കുന്നുണ്ട്. ഓരോ അഞ്ച് വർഷം തികയുമ്പോൾ ഐറിഷ് പാസ്പോർട്ട് കാലഹരണപ്പെടും. പാസ്പോർട്ട്‌ പുതുക്കുമ്പോൾ, വിവരങ്ങൾ OCI സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം. വെബ്സൈറ്റിൽ OCI നമ്പർ, പഴയ പാസ്പോർട്ട് നമ്പറും, DOB നൽകുമ്പോൾ നിങ്ങളുടെ ഫയൽ ഓപ്പൺ ആയി വരും. ഇതിൽ പുതുക്കിയ പാസ്സ്പോർട്ടിന്റെ കോപ്പിയും, ഫോട്ടോയും, കൈരേഖയും ഉൾപ്പെടെയുള്ളവ അപ്‌ലോഡ് ചെയ്യണം. അങ്ങനെ നിങ്ങളുടെ OCI നമ്പർ അപ്ഡേറ്റ് ചെയ്യാം.

അപ്ഡേറ്റ് ആയതിന്റെ കൺഫർമേഷൻ മെയിൽ നിങ്ങൾക്ക് ലഭിക്കും. യാത്ര ചെയ്യുമ്പോൾ ഈ മെയിലും പഴയ പാസ്സ്പോർട്ടും പുതിയ പാസ്സ്പോർട്ടും കൈവശം വൈക്കേണ്ടതുണ്ട്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ സിസ്റ്റത്തിൽ അപ്ഡേറ്റ് ആകുന്നതാണ്. 20 വയസിൽ താഴെയും 50 വയസ്സിൽ മുകളിലും ഉള്ളവർ പാസ്പോർട്ട് റിന്യൂ ചെയ്യുമ്പോൾ നിർബന്ധമായും OCI കാർഡ് അപ്ഡേറ്റ് ചെയ്യണം. അത്തരത്തിൽ അപ്ഡേറ്റ് ചെയ്യാത്തവർക്ക് ഫൈൻ അടയ്ക്കേണ്ടിവരും. യാത്ര ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പോലും OCI കാർഡ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. OCI കാർഡ് അപ്ഡേറ്റ് ചെയ്യാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://ociservices.gov.in/onlineOCI/Dashboard.action

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

14 hours ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

18 hours ago

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

18 hours ago

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

2 days ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

2 days ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

2 days ago