ന്യുഡൽഹി: മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട് എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗം ഓർത്ത് അഭിമാനിക്കുന്നുവെന്ന് ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷിന്റെ അമ്മ മഞ്ജുള പറഞ്ഞു. മകന്റെ മരണം അറിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മഞ്ജുള ഇപ്രകാരം പറഞ്ഞത്.
ഒരേയൊരു മകനെ നഷ്ടപ്പെട്ടതിൽ വളരെ ദു:ഖമുനണ്ടെന്ന് പറഞ്ഞ ആ അമ്മ മകനെയോർത്ത് അഭിമാനിക്കുന്നുവെന്നും രാജ്യത്തിനായി അവൻ ജീവൻ ത്യാഗം ചെയ്തുവെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ലഡാക്ക് അതിർത്തിയിൽ ചൈന ആക്രമണം നടത്തിയത്. ആക്രമണത്തിൽ കേണലിന് പുറമെ രണ്ടു സൈനികർ കൂടി വീരമൃത്യു വരിച്ചുവെന്നാണ് റിപ്പോർട്ടുകൾ ആദ്യം വന്നത് എങ്കിലും പിന്നീട് ഇരുപതിലധികം ഇന്ത്യൻ സൈനികർ മരണമടഞ്ഞതായും റിപ്പോർട്ട് വന്നിരുന്നു.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചുവെന്നും തിരിച്ചടിയില്‍ നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തില്‍ കേന്ദ്ര സർക്കാരും പ്രതികരിച്ചു. നിലവിലെ സ്ഥിതിഗതികൾ വഷളാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. സമാധാനപരമായി കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഇന്ത്യയുടെ പരമാധികാരവും ഐക്യവും കാത്തു സൂക്ഷിക്കുന്നതിൽ എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും വിദേശമന്ത്രാലയം അറിയിച്ചു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…