ചണ്ഡീഗഡ്: പഞ്ചാബിൽ കോറോണ മുക്തരായവർക്ക് വീണ്ടും കോറോണ സ്ഥിരീകരിച്ചു. മൊഹാലിയിലെ ദേരാ ബസ്സി പട്ടണത്തിലെ പത്തു പേർക്ക് ആണ് വീണ്ടും കോറോണ സ്ഥിരീകരിച്ചത്.
ആശുപത്രി വിടുന്നതിന് മുൻപ് ഇവരുടെയെല്ലാം സ്രവം പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു. അതിനെ തുടർന്നാണ് ഇവരെ വീട്ടിലേക്ക് അയച്ചത്. കോറോണ രോഗബാധ കാരണം ഇവരെ ജൂൺ മാസത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ ഒരാഴ്ച വീടുകളിൽ quarantine ൽ ആയിരിക്കണമെന്നത് നിർബന്ധമാണെന്നും ആ സമയം വീണ്ടും ഇവർക്ക് പോസിറ്റീവാണെന്ന് കണ്ടെത്തിയാലും ഇവരെ രോഗികളായി പരിഗണിക്കാറില്ലെന്നും മൊഹാലിയിലെ സിവിൽ സർജൻ പറഞ്ഞു.
ഇതിനിടയിൽ പഞ്ചാബിൽ സമ്പൂർണ്ണ lock down പ്രഖ്യാപിച്ചിരുന്നു. ആളുകൾ കൂട്ടം കൂടുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ നിന്നും 30 ലേക്ക് ആക്കി. ഇതിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ ഓഡിറ്റോറിയങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…