Categories: India

കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പത്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം പിന്നിട്ടു. കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പതാമതാണ്.

മരണ സംഖ്യയില്‍ ചൈനയെക്കാള്‍ മുകളിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. കൊവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ചൈന.
ഇന്ത്യയില്‍ 4711 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാള്‍ കൂടുതലാണ് ഇത്. ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 4638 ആണ്.

1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ പതിനാലാമതാണ് ചൈന.

അതേസമയം, രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. 17 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രസീല്‍, റഷ്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ള രാജ്യങ്ങള്‍.

മരണസംഖ്യയിലും ഒന്നാമത് അമേരിക്കയാണ്. ഒരുലക്ഷത്തിലധികം ആളുകളാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. യു.കെ, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയ്ന്‍, ബ്രസീല്‍, ബെല്‍ജിയം, മെക്‌സിക്കോ, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യ 13-ാം സ്ഥാനത്താണ്. കാനഡയും നെതര്‍ലന്‍ഡ്‌സുമാണ് പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്.

ഇതുവരെ ഇന്ത്യ ഏതാണ്ട് 33 ലക്ഷം ടെസ്റ്റുകള്‍ നടത്തിയിട്ടുള്ളതായാണ് കണക്കുകള്‍.

അതേസമയം, ദല്‍ഹിയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1024 ആണ്. വ്യാഴാഴ്ച മാത്രം മരിച്ചത് 13 പേരാണ്.

Newsdesk

Recent Posts

ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…

5 hours ago

മകനെ ചുട്ടുപൊള്ളുന്ന കാറിനുള്ളിലിട്ട് കൊന്ന കേസ്; മായ ഹെർണാണ്ടസിന് 15 വർഷം തടവ്

ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…

5 hours ago

നോർത്ത് കരോലിന പ്രൈമറി തിരഞ്ഞെടുപ്പ്; നിദ അല്ലത്തിന് നേരിയ പരാജയം, വലേരി ഫുഷെയ്‌ക്ക് വിജയം

ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…

5 hours ago

ന്യൂയോർക്കിൽ അനധികൃത കുടിയേറ്റക്കാർക്കും സൗജന്യ ശിശുപരിചരണം; നികുതിപ്പണം ധൂർത്തടിക്കുന്നതായി വിമർശനം

ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…

5 hours ago

അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിൽ വൻ അഴിച്ചുപണി; ക്രിസ്റ്റി നോം രാജിവെച്ചു, പകരക്കാരനായി മാർക്ക്‌വെയ്ൻ മുള്ളിൻ

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം സ്ഥാനമൊഴിയുന്നു. ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്‌വെയ്ൻ മുള്ളിനെ…

6 hours ago

ഡ്രൈവിംഗ് ടെസ്റ്റിന് പുതുക്കിയ ഇൻഷുറൻസ് രേഖ നിർബന്ധം; നിയമ മാറ്റം അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള പുതിയ നിയമം മാർച്ച് 9 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പരീക്ഷയ്ക്ക് വാഹനം ഹാജരാക്കുന്ന ഏതൊരാൾക്കും…

6 hours ago