ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി.
ഇരുവരും ടെലെഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെനടന്ന ക്രൂരമായ ആക്രമണങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ ശ്രദ്ധയില്‍പെടുത്തി.
അതിര്‍ത്തിയില്‍ എത്രയും വേഗം സൈനികരുടെ പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ധാരണയായി എന്നാണ് വിവരം.
എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
ചൈന നേരത്തെ തന്നെ ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു.
അതിന് പിന്നാലെയാണ് ഇരു വിദേശകാര്യമന്ത്രിമാരും തമ്മില്‍ ചര്‍ച്ച നടന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഉത്തരവാദികളായവരെ ശിക്ഷിക്കണം എന്നും മുന്‍ നിര സൈനികരെ നിയന്ത്രിക്കണം എന്നും ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയോട് ആവശ്യപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ചൈനയുടെ സൈനികരെ പ്രകോപിക്കുകയും ആക്രമിക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിന് കാരണമെന്ന നിലപാടിലാണ് ചൈന.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…