Categories: India

ലഡാക്ക് സംഘര്‍ഷം; ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ച!

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ച നടത്തുന്നത്.

ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍  ചുസുള്‍-മോള്‍ദോ അതിര്‍ത്തി പൊയന്റില്‍ വെച്ചാണ് ചര്‍ച്ച.

നേരത്തെ സൈനിക തലത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും വിട്ട് വീഴ്ച്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.

ഈ പാശ്ചാത്തലത്തിലാണ് ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

ലഡാക്കില്‍ സംഘര്‍ഷ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരുവിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ.

ഇന്ത്യന്‍ സംഘത്തില്‍ ലെഫ്റ്റനന്‍റ് ജനറല്‍ ജനറല്‍ ഹരീന്ദര്‍ സിങ്ങും മറ്റ് പത്ത് സൈനിക ഉധ്യോഗസ്ഥരും ഉണ്ട്.
ഈ സൈനിക ഉദ്യോഗസ്ഥര്‍ നേരത്തെ ചൈനയുമായുള്ള സൈനിക ചര്‍ച്ചകളില്‍ പങ്കെടുത്തവരാണ്.

ചൈനയുടെ സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയു മാണ് നയിക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്നും നേരത്തെ ഇന്ത്യയുമായുള്ള സൈനിക തല ചര്‍ച്ചയില്‍ പങ്കെടുത്ത സൈനിക ഉദ്ധ്യോഗസ്ഥര്‍ പത്ത് പേരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

3,500 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള അതിര്‍ത്തിയാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉള്ളത്. അതിര്‍ത്തി വ്യക്തമായി
നിര്‍വചിചിട്ടില്ലാത്തതിനാല്‍ ഇതിനെ യഥാര്‍ഥ നിയന്ത്രണ രേഖ എന്നാണ് വിളിക്കുന്നത്‌. നിയന്ത്രണ രേഖ വ്യക്തമായി അടയാള പെടുത്താന്‍ സാധിക്കാത്തതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ ചൈനയുടെ ഭാഗത്ത് നിന്നുള്ള അനധികൃത കൈയേറ്റം അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ്.


Newsdesk

Recent Posts

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

2 hours ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

4 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

6 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

7 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

10 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

23 hours ago