തിരുവനന്തപുരം: ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2440 കോടിരൂപ കേന്ദ്രം അനുവദിച്ചു. കഴിഞ്ഞ ഡിസംബർമുതൽ ഈവർഷം ഫെബ്രുവരിവരെയുള്ള കുടിശ്ശികയിൽ ശേഷിച്ചതാണ് അനുവദിച്ചത്.എന്നാൽ കേരളത്തിന് ആയിരംകോടി രൂപകൂടി ബാക്കിയുണ്ടെന്ന് സംസ്ഥാന ധനവകുപ്പ് പറഞ്ഞു.
കോവിഡ് രോഗവ്യാപനത്തോടെ സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി തകർന്നതിനാലാണ് കുടിശ്ശിക അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.36,400 കോടിരൂപയാണ് ഇത്തവണ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിച്ചത്. ഇതോടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ കുടിശ്ശിക മുഴുവൻ നൽകിയതായി കേന്ദ്രം അറിയിച്ചു. ജി.എസ്.ടി. നടപ്പാക്കുമ്പോൾ, 2014-15ൽ ലഭിച്ചതിനെക്കാൾ 14 ശതമാനം അധികം നികുതിവരുമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കണം. അല്ലെങ്കിൽ കേന്ദ്രം നഷ്ടപരിഹാരം നൽകണം. നിയമപ്രകാരം രണ്ടുമാസത്തിലൊരിക്കലാണ് നഷ്ടപരിഹാരം നൽകേണ്ടത്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം മുതൽ നഷ്ടപരിഹാരം സമയത്ത് നൽകിയിരുന്നില്ല. ഇതിനെതിരേ സംസ്ഥാനങ്ങൾ പ്രതിഷേധിച്ചിരുന്നു.
മാർച്ച് അവസാനംമുതൽ രാജ്യം ലോക്ഡൗണിലാണ്. സംസ്ഥാനങ്ങൾക്ക് ഇക്കാലത്ത് വൻ നികുതി നഷ്ടമുണ്ടായി. കേരളത്തിന് ഏപ്രിൽ, മേയ് മാസങ്ങളിൽമാത്രം മുൻവർഷത്തെക്കാൾ 2401 കോടിരൂപയുടെ കുറവുണ്ടായി. ഈ കുറവ് പരിഹരിക്കാനും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനുമായി വൻതുക കേന്ദ്രം ചെലവിടേണ്ടിവരും. ചില സാധനങ്ങൾക്കുമേൽ ചുമത്തുന്ന സെസിൽനിന്നാണ് കേന്ദ്രം നഷ്ടപരിഹാരത്തിനുള്ള പണം കണ്ടെത്തുന്നത്. ഈ സെസിൽനിന്ന് ഇപ്പോൾ കിട്ടുന്ന തുക നഷ്ടപരിഹാരം നൽകാൻ അപര്യാപ്തമാണെന്നാണ് കേന്ദ്രനിലപാട്. നഷ്ടപരിഹാരസംവിധാനം ഇപ്പോൾ പ്രതിസന്ധിയിലാണ്. മൂന്നുമാസത്തിനുശേഷം ഈ മാസം 12-ന് ജി.എസ്.ടി. കൗൺസിൽ ചേരുന്നുണ്ട്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തെപ്പറ്റി യോഗം ചർച്ചചെയ്യും.
2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…
അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…
പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…