തൊഴിലാളികൾക്ക് കൂടുതൽ സുതാര്യവും പ്രവചിക്കാവുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ (EU) ഡയറക്ടീവ് പൂർണമായി ദേശീയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് അയർലണ്ടിന് യൂറോപ്യൻ കമ്മീഷൻ ഔദ്യോഗിക മുന്നറിയിപ്പ് നൽകി. അയർലണ്ടിന് പുറമെ ചെക്കിയ, എസ്റ്റോണിയ, ഗ്രീസ്, ഹംഗറി, നെതർലാൻഡ്സ്, പോർച്ചുഗൽ, ഫിൻലൻഡ് എന്നീ ഏഴ് അംഗരാജ്യങ്ങൾക്കും സമാനമായ നോട്ടീസ് നൽകിയിട്ടുണ്ട്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
തൊഴിലാളികൾക്ക് ജോലി ആരംഭിക്കുന്നതിന് മുമ്പുതന്നെ ജോലി സമയം, വേതനം, തൊഴിൽ നിബന്ധനകൾ, ജോലി സുരക്ഷ എന്നിവയെക്കുറിച്ചുള്ള വ്യക്തവും സുതാര്യവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ ഡയറക്ടീവിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, പ്രവചിക്കാനാകാത്ത ജോലി ഷെഡ്യൂളുകൾ, അവസാന നിമിഷത്തിലെ ജോലിനിർദേശങ്ങൾ തുടങ്ങിയ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന രീതികൾക്കെതിരെ കൂടുതൽ സംരക്ഷണവും, നിർബന്ധിത പരിശീലനം തൊഴിലാളികൾക്ക് സൗജന്യമായി നൽകണമെന്ന വ്യവസ്ഥയും ഡയറക്ടീവിൽ ഉൾപ്പെടുന്നു.
ഡയറക്ടീവ് പൂർണമായി നടപ്പാക്കാത്തതിനെ തുടർന്നാണ് അയർലണ്ട് ഉൾപ്പെടെ എട്ട് അംഗരാജ്യങ്ങൾക്കെതിരെ ലംഘന നടപടികൾ (Infringement Procedure) ആരംഭിച്ചതായി യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട രാജ്യങ്ങൾക്ക് ‘Letter of Formal Notice‘ അയച്ചിട്ടുണ്ട്. ഈ നോട്ടീസിന് മറുപടി നൽകാനും ആവശ്യമായ നിയമഭേദഗതികൾ നടപ്പാക്കാനും രാജ്യങ്ങൾക്ക് രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട്. തൃപ്തികരമായ മറുപടി ലഭിക്കാത്ത പക്ഷം, അടുത്ത ഘട്ടമായി Reasoned Opinion പുറപ്പെടുവിക്കാൻ കമ്മീഷൻ തീരുമാനിച്ചേക്കാമെന്നും അറിയിച്ചു. ഇത് പിന്നീട് കേസ് യൂറോപ്യൻ കോടതിയിലേക്ക് (Court of Justice of the European Union) നീങ്ങുന്നതിനുള്ള നടപടികളിലേക്ക് വഴിതെളിച്ചേക്കും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…
ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…
അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…
On Sunday, 6 December 2026, the Express Yourself – Christmas Multicultural Festival will bring together…
അയർലണ്ടിൽ 16, 17 വയസ്സുള്ള കൗമാരക്കാർക്ക് ഫൂഡ് -ബീവറേജ്‌സ് മേഖലയിൽ രാത്രി 11 മണിവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന…
ഡബ്ലിൻ: മലയാളി മനസ്സുകളെ സംഗീതത്തിന്റെ നാദധാരയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ സംഗീത-ആസ്വാദക വേദിയായ 'WMF മെഹ്ഫിൽ ഇന്റർനാഷണലിന്റെ'…