Ireland

50:50 EU- Non EU Staff Rule: HCAമാർക്കും നഴ്‌സുമാർക്കും ആശ്വാസം; MNIയുടെ ഇടപെടലിൽ നിരവധി കേസുകൾക്ക് അനുകൂല പരിഹാരം


50:50 EU:Non-EU സ്റ്റാഫ് റൂളിന്റെ പേരിൽ മാസങ്ങളായി തൊഴിൽ അനുമതി (Work Permit) പുതുക്കൽ വൈകുകയും ചില അപേക്ഷകൾ നിരസിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന നിരവധി Healthcare Assistants (HCA)മാർക്കും നഴ്‌സുമാർക്കും ആശ്വാസം നൽകുന്ന തരത്തിൽ അനുകൂല തീരുമാനങ്ങൾ ലഭിച്ചു തുടങ്ങുന്നതായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് അറിയിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അയർലണ്ടിലെ നിരവധി Nursing Homes, Nursing Home Groups എന്നിവ 50:50 നിയമം പാലിച്ചുകൊണ്ട് ഹെൽത്ത്കെയർ അസിസ്റ്റന്റുമാരെ നിയമിക്കുകയും വർക്ക്‌ പെർമിറ്റ്‌ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതേ ജീവനക്കാരുടെ വർക്ക്‌ പെർമിറ്റ്‌ പുതുക്കേണ്ട ഘട്ടത്തിലെത്തിയപ്പോൾ, 50:50 നിയമത്തിന്റെ ലംഘനം എന്നു ചൂണ്ടിക്കാട്ടി വർക്ക് പെർമിറ്റ് പുതുക്കൽ നടപടികൾ വൈകുകയോ ചില അപേക്ഷകൾ നിരസിക്കപ്പെടുകയോ ചെയ്തതായി ബാധിതർ MNIയെ സമീപിച്ച് പരാതിപ്പെട്ടിരുന്നു.

മാസങ്ങൾക്കു മുമ്പ് HCA യൂണിയൻ കോ-ഓർഡിനേറ്റർമാരായ ഷിജിയും രാജേഷും ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി Healthcare Assistants-ന്റെ പരാതികൾ MNI ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് MNI ഈ വിഷയം തൊഴിലാളി സംഘടനകളായ Unite, MRCI എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പിന്നീട് MNI ദേശീയ നേതൃത്വവും Work Permit വകുപ്പ്, ബന്ധപ്പെട്ട മന്ത്രിമാർ, വിവിധ ട്രേഡ് യൂണിയനുകൾ എന്നിവരുമായി തുടർച്ചയായി ആശയവിനിമയം നടത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.

50:50 നിയമവുമായി ബന്ധപ്പെട്ട ഈ പ്രതിസന്ധി Healthcare Assistants-നെ മാത്രമല്ല, Atypical Work Permit, Visa എന്നിവയിലൂടെ അയർലണ്ടിലെ Nursing Homes-ൽ എത്തിച്ച നിരവധി നഴ്‌സുമാരെയും ബാധിച്ചതായി MNI ചൂണ്ടിക്കാട്ടി. ആവശ്യമായ aptitude പരീക്ഷകളും മറ്റ് യോഗ്യതകളും വിജയകരമായി പൂർത്തിയാക്കിയ ശേഷവും Critical Skills Employment Permit-ലേക്ക് മാറേണ്ട അപേക്ഷകൾ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തതോടെ നിരവധി നഴ്‌സുമാർ തൊഴിൽ അനിശ്ചിതത്വത്തിലായി.

ഇതിന്റെ ഫലമായി നിരവധി Healthcare Assistants-നും നഴ്‌സുമാർക്കും സാധുവായ IRP (Irish Residence Permit) ഇല്ലാതെ രാജ്യത്ത് തുടരേണ്ട സാഹചര്യം ഉണ്ടാവുകയും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും ചിലർ നീങ്ങേണ്ടിവന്നതായും MNI വ്യക്തമാക്കി. ഈ വിഷയത്തിൽ MNI ദീർഘകാലമായി തുടർച്ചയായ ഇടപെടലുകൾ നടത്തിയതായി സംഘടന അറിയിച്ചു. INMO, Unite ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകളുമായും, MRCI, Work Permit വകുപ്പ്, ബന്ധപ്പെട്ട സർക്കാർ അധികാരികൾ, മന്ത്രിമാർ എന്നിവരുമായും ലെറ്റർ അയച്ചും ചർച്ചകൾ നടത്തിയുമാണ് ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചതെന്ന് സംഘടന അറിയിച്ചു.

ഇതിന്റെ ഭാഗമായി നിരവധി അംഗങ്ങൾക്ക് മറ്റ് തൊഴിലുടമകളുടെ കീഴിൽ പുതിയ തൊഴിലവസരങ്ങൾ ലഭിക്കാനും, Work Permit പുതുക്കലുകൾ അംഗീകരിക്കപ്പെടാനും, മാസങ്ങളായി നീണ്ടുനിന്ന അപേക്ഷാ കാലതാമസങ്ങൾ പരിഹരിക്കപ്പെടാനും തുടങ്ങിയതായി MNI അറിയിച്ചു. ഇതുവഴി ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്.

ഒരു വ്യക്തിയെ അയർലണ്ടിലേക്ക് നിയമപരമായി റിക്രൂട്ട് ചെയ്യുകയും, Work Permit അനുവദിക്കുകയും ചെയ്ത ശേഷം, പുതുക്കൽ ഘട്ടത്തിൽ വീണ്ടും 50:50 നിയമം ചൂണ്ടിക്കാട്ടി ബുദ്ധിമുട്ടിലാക്കുന്നത് മനുഷ്യത്വപരമല്ലെന്ന നിലപാടാണ് MNI അധികാരികളുടെ മുന്നിൽ ശക്തമായി ഉന്നയിച്ചിരുന്നത്. Work Permit പുതുക്കലിന് 50:50 നിയമം ബാധകമല്ലെന്ന് ഔദ്യോഗിക മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടും പ്രായോഗിക തലത്തിൽ ചിലർക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവച്ചു.

അതുപോലെ, Atypical Work Permit വഴി നിയമപരമായി രാജ്യത്ത് എത്തിയ നഴ്‌സുമാർ ആവശ്യമായ പരീക്ഷകളും രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കി അതേ തൊഴിലുടമയുടെ കീഴിൽ പുതിയ critical സ്കിൽ Work Permit-ലേക്ക് മാറുമ്പോൾ വീണ്ടും അനാവശ്യ പ്രതിസന്ധികൾ നേരിടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും MNI ആവശ്യപ്പെട്ടു.

ഇപ്പോൾ Work Permit വൈകലുകളും നിരസിക്കപ്പെട്ട കേസുകളിലും അനുകൂല തീരുമാനങ്ങൾ ലഭിച്ചു തുടങ്ങുന്ന സാഹചര്യത്തിൽ സംഘടന സന്തോഷം രേഖപ്പെടുത്തി. എന്നിരുന്നാലും, ഇപ്പോഴും നിരവധി Healthcare Assistants-ന്റെയും നഴ്‌സുമാരുടെയും കേസുകൾ പരിഹാരത്തിനായി കാത്തിരിക്കുകയാണെന്നും, എല്ലാ അംഗങ്ങൾക്കും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ദേശീയ നേതൃത്വം അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

3 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

4 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

6 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

8 hours ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

1 day ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

1 day ago