ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ കണക്ക് പുറത്തുവിടുന്ന വേള്‍ഡോമീറ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം 21,52,020 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്.
ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാമതുള്ള ബ്രസീലില്‍ 30 ലക്ഷം രോഗികളാണുള്ളത്.
നാലാമതുള്ള റഷ്യയേക്കാള്‍ 12 ലക്ഷത്തോളം രോഗികളാണ് ഇന്ത്യയില്‍ കൂടുതല്‍. റഷ്യയില്‍ 882347 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
പ്രതിദിനം ഇന്ത്യയില്‍ 60000 ത്തിലധികം പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം.
അതേസമയം ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണം രണ്ട് കോടിയോടടുക്കുകയാണ്.
1,98,03,005 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 7,29,568 പേര്‍ക്ക് ലോകമെമ്പാടും ജീവന്‍ നഷ്ടമായി.
അതേസമയം അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 51,49,573 ആയി വര്‍ധിച്ചു. 1,65,070 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്.
പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ ഒരുലക്ഷം കടന്നു.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…