ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 482 പേർ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 22,752 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 7,42,417 പേർക്ക് കോവിഡ് ബാധിച്ചതായും 20,642 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
2,64,944 പേരാണ് നിലവിൽ ചികിത്സയിലുളളത്. 4,56,831 പേർ രോഗമുക്തി നേടി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,17,121 കടന്നു. 9250 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്ടിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ േരാഗബാധിതർ. തമിഴ്നാട്ടിൽ 1,18,594പേർക്കും ഡൽഹിയിൽ 1,02,831 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലുണ്ടാകുന്ന വൻ വർധന രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കോവിഡ് കേസുകൾ ഒരുലക്ഷമാകാൻ 110 ദിവസമാണ് എടുത്തതെങ്കിൽ ഒരുലക്ഷത്തിൽനിന്ന് ഏഴുലക്ഷമായി ഉയരാൻ 48 ദിവസം മാത്രമാണ് എടുത്തത്. ആറുലക്ഷത്തിൽനിന്ന് ഏഴുലക്ഷമാകാൻ എടുത്തത് നാലുദിവസവും. നാലുദിവസത്തിനിടെ ലക്ഷത്തിൽ അധികംപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…
ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…
ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…
ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം സ്ഥാനമൊഴിയുന്നു. ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്‌വെയ്ൻ മുള്ളിനെ…
അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള പുതിയ നിയമം മാർച്ച് 9 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പരീക്ഷയ്ക്ക് വാഹനം ഹാജരാക്കുന്ന ഏതൊരാൾക്കും…