Categories: India

അമേരിക്കയ്ക്കു വേണ്ടി പൗള്‍ട്രി- ഡയറി വിപണികള്‍ തുറന്നുകൊടുക്കാനൊരുങ്ങി ഇന്ത്യ

ന്യൂദല്‍ഹി/വാഷിംഗ്ടണ്‍: അമേരിക്കയ്ക്കു വേണ്ടി പൗള്‍ട്രി- ഡയറി വിപണികള്‍ തുറന്നുകൊടുക്കാനൊരുങ്ങി ഇന്ത്യ.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും യു.എസും തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറില്‍ ഒപ്പിടാനുള്ള സാധ്യത ഇരുരാജ്യങ്ങളും മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് പൗള്‍ട്രി – ഡയറി വിപണികള്‍ ഭാഗിമായി അമേരിക്കയ്ക്ക് തുറന്നു നല്‍കുമെന്ന വാഗ്ദാനം ഇന്ത്യ നല്‍കിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീരോത്പാദന രാജ്യമായ ഇന്ത്യ സാധാരണഗതിയില്‍ ക്ഷീര ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് വിപണി തുറന്നു നല്‍കാറില്ല. ഗ്രാമീണ മേഖലയിലുള്ള 80 മില്യണിലധികം ആളുകളാണ് ക്ഷീരവിപണിയെ ആശ്രയിച്ച് ജീവിക്കുന്നത്.

എന്നാല്‍ അമേരിക്കയുമായി ഏര്‍പ്പെടാന്‍ പോകുന്ന കരാറിലൂടെ ഇതിനെ അട്ടിമറിക്കാനാണ് മോദിയുടെ ശ്രമം.

2019 ല്‍ അമേരിക്ക ഇന്ത്യയുടെ പ്രത്യേക വ്യാപാര പദവി നിര്‍ത്തലാക്കിയിരുന്നു.

ചൈന കഴിഞ്ഞാല്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എസ്.

ചിക്കന്‍ ലെഗ്, ടര്‍ക്കി, ബ്ലൂബറീസ് , ചെറീസ് തുടങ്ങിയ ഉല്പന്നങ്ങള്‍ക്കും ഇന്ത്യ അമേരിക്കയ്ക്ക് വിപണി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചിക്കന്‍ലെഗ്ഗിനു മേലുള്ള താരീഫ് 100 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കുമെന്നും വിവരങ്ങള്‍ ഉണ്ട്.
ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

Newsdesk

Recent Posts

ഡബ്ലിനിൽ ഇന്ത്യൻ നൃത്തത്തിന്റെ വർണവിരുന്ന്; ‘Nrithya 2026’ ഒക്ടോബർ 24ന്

ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…

3 hours ago

EU മന്ത്രിമാരുടെ യോഗം: വിക്ലോയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…

3 hours ago

മെസ്സി പടിയിറങ്ങി.. രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…

22 hours ago

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

1 day ago

ലോ ആൻ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…

1 day ago

പെണ്ണെല്ലാം ഓക്കെയാണ്.. പൊരുത്തങ്ങളു ഓക്കെ.. ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം?… ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ എത്തി

"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…

1 day ago