Categories: India

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും.

ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

മുന്‍പ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി പരിഗണിച്ച അവസരത്തില്‍, പ്രതികള്‍ ബോധപൂർവ്വം വിധി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുകയാണ് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് ഇനിയും വൈകിക്കരുത് എന്ന് സൂചിപ്പിച്ച സോളിസിറ്റർ ജനറൽ പ്രതികള്‍ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയാണ് എന്ന് ആരോപിച്ചു. അതിനു തെളിവായി അദ്ദേഹം ഇതുവരെ പ്രതികള്‍ നടത്തിയ എല്ലാ നീക്കങ്ങളുമടങ്ങിയ ചാർട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ കുറ്റവാളികള്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് ഇവരുടെ മനോഭാവത്തിൽ നിന്ന് വ്യക്തമാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.

പ്രതികൾ കണക്കുകൂട്ടിയുള്ള നീക്കങ്ങളാണു നടത്തുന്നത് എന്നും പ്രതികളിലൊരാളായ പവൻ ഗുപ്ത തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാതിരിക്കുന്നതു മനഃപൂർവമാണെന്നും നിയമ നടപടി പൂർത്തിയായവർക്കു വധശിക്ഷ നടപ്പാക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു.

കേസിലെ 4 പ്രതികളില്‍ പവന്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജിയും തിരുത്തൽ ഹർജിയും നല്‍കിയിട്ടില്ല. മറ്റ് മൂന്ന് പേരുടെയും എല്ലാ വിധ നിയമ പരിരക്ഷയും അവസാനിച്ചിരിക്കുകയാണ്.

Newsdesk

Recent Posts

ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ തകർക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും…

1 hour ago

അയർലൻഡിൽ പൊതുമേഖലാ ശമ്പള ചർച്ചകൾക്ക് തുടക്കം; WRC-യിൽ നിർണായക കൂടിക്കാഴ്ച

3 ലക്ഷത്തിലധികം ജീവനക്കാരുടെ സമരത്തിന് പിന്നാലെ ചർച്ചകൾ; പുതിയ കരാറിനായി €1.2 ബില്യൺ നീക്കിവെച്ച് സർക്കാർ ഡബ്ലിൻ: അയർലൻഡിലെ പൊതുമേഖലാ…

5 hours ago

മദ്യപിച്ച് ഡ്രൈവിങ് ഒഴിവാക്കാൻ പബ്ബുകളിൽ ബ്രീത്ത്‌ലൈസർ;ഡ്രൈവിങ് സുരക്ഷയ്ക്കായി RSAയുടെ നീക്കം

അയർലൻഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരായ ബോധവൽക്കരണവും റോഡ് സുരക്ഷയും ശക്തമാക്കാൻ പുതിയ നീക്കവുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). ഹോട്ടലുകളിലും പബ്ബുകളിലും…

8 hours ago

7,000ത്തിലധികം ഒഴിഞ്ഞ വീടുകൾ വീണ്ടും താമസയോഗ്യമാക്കി; €396 മില്യണിലധികം ഗ്രാന്റ് സഹായം

അയർലൻഡിൽ വർഷങ്ങളായി ഒഴിഞ്ഞുകിടന്നതും ജീർണാവസ്ഥയിലായിരുന്നതുമായ 7,000ത്തിലധികം വീടുകൾ നവീകരിച്ച് വീണ്ടും താമസയോഗ്യമാക്കി. വീടുകളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി സർക്കാർ നൽകുന്ന Vacant…

11 hours ago

Anointing Fire Bible Convention ഡബ്ലിനിൽ ഒക്ടോബർ 24-ന്

  ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടത്തിവരുന്ന Anointing Fire Bible Convention (Malayalam) ഒക്ടോബർ 24 ശനിയാഴ്ച ബ്യൂമൗണ്ടിലെ…

12 hours ago

എച്ച്എസ്ഇ ജീവനക്കാർക്ക് അധികമായി നൽകിയ €30 മില്യൺ തിരിച്ചുപിടിക്കാൻ നീക്കം

അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…

1 day ago