ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഒരുദിവസം 10000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നത്.
10956 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. 396 പേരാണ് 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്.
2,98,283 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചതെന്ന് ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം തിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന വേള്‍ഡോമീറ്റേഴ്‌സ്.ഇന്‍ഫോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോകത്താകമാനം 75,95,791 പേര്‍ക്കാണ് രോഗം ബാധിച്ചത്. 423819 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 3841338 പേര്‍ക്ക് രോഗം മുക്തമായി.
2089701 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് പട്ടികയില്‍ മുന്നില്‍. ബ്രസീലില്‍ 805649 പേര്‍ക്കും റഷ്യയില്‍ 502436 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
സ്കൈലൈൻ ട്രാവൽസ് ഉടമ ഷൈബു വർഗീസിന്റെ പിതാവും, ജിനി ഷൈബുവിന്റെ (കിൽബറോൺ ഡ്രൈവ്) ഭാര്യാപിതാവുമായ തോമസ് വർഗീസ് അന്തരിച്ചു. 85…
ആപ്പിൾ ഉപകരണങ്ങളെ ലക്ഷ്യം വച്ചുള്ള പുതിയ വൈറസിനെക്കുറിച്ച് ഗാർഡ അടിയന്തര മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ഫോണുകൾ…
പ്രായമായ ജീവനക്കാർ വിരമിക്കുന്നതിനാലും അവരുടെ തസ്തികകൾ നികത്താൻ വേണ്ടത്ര യുവ ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാലും ജർമ്മനി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു.…
അയർലണ്ടിലുടനീളം കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളിൽ ലംഘനങ്ങൾ ഉണ്ടെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് (എംആർസിഐ) മുന്നറിയിപ്പ് നൽകി. എംആർസിഐ,…
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ…