ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 40,425 കൊവിഡ് കേസുകള്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 681 പേരാണ് 24 മണിക്കറൂനിടെ മരണപ്പെട്ടത്.
ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കടന്നു. 3,90,459 കൊവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,497 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
മഹാരാഷ്ട്രയിലാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 9518 പേര്‍ക്കാണ് ഒറ്റദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,10,455 ആയി.
ആന്ധ്രാപ്രദേശില്‍ 5041 കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4979 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കര്‍ണാടകയില്‍ മാത്രം ഇന്നലെ 4,120 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 2,156 കേസുകളും ബെംഗളൂരുവിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…
ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…
നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…
ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…
വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…
ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…